കാ​റും പ​ത്ര​വി​ത​ര​ണ​വ​ണ്ടി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച്പേ​ർ​ക്ക് പ​രി​ക്ക്
Saturday, August 24, 2019 10:51 PM IST
ല​ക്കി​ടി: പാ​ല​പ്പു​റ​ത്ത് ചി​ന​ക്ക​ത്തൂ​ർ കാ​വി​ന് സ​മീ​പ​ത്ത് മാ​രു​തി ബെ​ലേ​നോ കാ​റും പ​ത്ര​വി​ത​ര​ണ​ത്തി​നാ​യി പോ​യി​രു​ന്ന ഓ​ട്ടോ കാ​റും കൂ​ട്ടി ഇ​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രിക്കേ​റ്റു. ഓ​ട്ടോ കാ​ർ ഓ​ടി​ച്ചി​രു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ പി​ലാ​യി തൊ​ടി ഇ​സ്മ​യി​ൽ(50), മാ​രു​തി കാ​റി​ലു​ണ്ടാ​യി​രു​ന്ന എ​ട​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ള​ട​ക്കം നാ​ലു​പേ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി പാ​ത​യി​ൽ പാ​ല​പ്പു​റ​ത്ത് വെ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. ഇ​സ്മ​യി​ലി​ന് കാ​ലി​ന് ഗു​രു​ത​ര പ​രി​ക്കാ​ണ് ഏ​റ്റി​ട്ടു​ള്ള​ത്. മ​റ്റു നാ​ലു പേ​രു​ടെ​യും പ​രി​ക്ക് നി​സാ​ര​മാ​ണ്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്ന് പ​ത്തി​രി​പ്പാ​ല ഭാ​ഗ​ത്തേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന ഓ​ട്ടോ​കാ​ർ പാ​ല​ക്കാ​ട് നി​ന്ന് എ​ട​പ്പാ​ളി​ലേ​യ്ക്ക് പോ​യി​രു​ന്ന കാ​റു​മാ​യാ​ണ് ഇ​ടി​ച്ച​ത്.​കാ​ർ ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ർ ഉ​റ​ങ്ങി പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ മെ​ന്നാ​ണ് നി​ഗ​മ​നം. അ​പ​ക​ട​ത്തി​ൽ മാ​രു​തി​കാ​റി​ന്‍റെ​യും ഓ​ട്ടോ കാ​റി​ന്‍റെ​യും മു​ൻ​ഭാ​ഗം നി​ശേ​ഷം ത​ക​ർ​ന്നു.