ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഐ​സി​യു യൂ​ണി​റ്റ് ഉ​ട​നേ നി​ല​വി​ൽ വ​രും
Saturday, August 24, 2019 10:50 PM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഐ​സി​യു യൂ​ണി​റ്റ് ഉ​ട​നേ നി​ല​വി​ൽ വ​രും. ഒ​രേ​സ​മ​യം അ​ര​ഡ​സ​ൻ പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ ക​ഴി​യാ​വു​ന്ന ത​ര​ത്തി​ലു​ള്ള ഐ​സി​യു യൂ​ണി​റ്റാ​ണ് സ്ഥാ​പി​ക്കാ​ൻ പോ​കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ര​ണ്ട് വെ​ൻ​റി​ലേ​റ്റ​ർ സൗ​ക​ര്യ​വും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കും.
അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പ​ത്തു​ള്ള പ​ഴ​യ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന മു​റി ഐ​സി​യു​വി​നാ​യി ഉ​പ​യോ​ഗി​ക്കും. ഇ​പ്പോ​ൾ മു​ക​ളി​ൽ മൂ​ന്നാ​മ​ത്തെ നി​ല​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ര​ണ്ടു​പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന സം​വി​ധാ​നം മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. പു​തി​യ യൂ​ണി​റ്റ് വ​രു​ന്ന​തോ​ടു​കൂ​ടി അ​ഞ്ചു​പേ​രെ ഒ​രേ​സ​മ​യം കി​ട​ത്തി ചി​കി​ത്സി​ക്കാ​നാ​കും. ര​ണ്ട് വെ​ൻ​റി​ലേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ വേ​ണ്ട സം​വി​ധാ​നം നി​ല​വി​ലെ ഐ​സി​യു യൂ​ണി​റ്റി​ൽ ഉ​ണ്ടെ​ങ്കി​ലും കാ​ല​ങ്ങ​ളാ​യി ഇ​ത് ത​ട​സ​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണ്.
ഈ ​മു​റി​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വു കാ​ര​ണ​മാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ക്കാ​ത്ത​ത്. പു​തി​യ യൂ​ണി​റ്റി​ൽ ഓ​ക്സി​ജ​ൻ എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം പൂ​ർ​ത്തി​യാ​ക്കി. ര​ണ്ടു വെ​ന്‍റി​ലേ​റ്റ​റും ഇ​വി​ടെ പ്ര​വ​ർ​ത്തി​പ്പി​ക്കും. മു​ക​ളി​ലെ കെ​ട്ടി​ട​ത്തി​ലേ​ക്ക് രോ​ഗി​ക​ളെ എ​ത്തി​ക്കാ​നു​ള്ള അ​സൗ​ക​ര്യ​വും പു​തി​യ യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​തി​ന് കാ​ര​ണ​മാ​ണ്. പ​ഴ​യ ഒ​പി വാ​ർ​ഡി​ലെ മു​റി​യി​ൽ എ​ക്സ്റേ യൂ​ണി​റ്റ് ഒ​രു​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു ന​ട​ന്നി​രു​ന്ന​ത്. ഇ​ത് ഒ​ഴി​വാ​ക്കി​യ​തോ​ടെ​യാ​ണ് ഐ​സി​യു യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പു​തി​യ യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​തോ​ടെ പ​ഴ​യ യൂ​ണി​റ്റ് പോ​സ്റ്റ് ഓ​പ്പ​റേ​റ്റീ​വ് വാ​ർ​ഡാ​ക്കി മാ​റ്റും. ആ​ശു​പ​ത്രി പ​രി​പാ​ല​ന​ത്തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ് 60 ല​ക്ഷം രൂ​പ ന​ല്കി​യി​രു​ന്നു. ഈ ​തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ൽ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഐ​സി​യു യൂ​ണി​റ്റ് താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് വ​രു​ന്ന​തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗം വി​പു​ല​മാ​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ളും ആ​ലോ​ച​ന​യി​ലു​ണ്ട്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നെ ര​ണ്ടു​ഭാ​ഗ​മാ​ക്കി തി​രി​ച്ചാ​വും ന​വീ​ക​രി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടാ​കു​ക. ഒ​ക്ടോ​ബ​ർ മാ​സ​ത്തോ​ടു​കൂ​ടി പു​തി​യ ഐ​സി​യു യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന.