കി​ഴ​ക്ക​ഞ്ചേ​രി, വ​ണ്ടാ​ഴി കൃ​ഷി​ഭ​വ​നു​ക​ൾ​ക്ക് കീ​ഴി​ൽ 25000 വാ​ഴ​ക​ൾ നശിച്ചു
Saturday, August 24, 2019 10:50 PM IST
വ​ട​ക്ക​ഞ്ചേ​രി: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ മ​ല​യോ​ര​മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന കി​ഴ​ക്ക​ഞ്ചേ​രി, വ​ണ്ടാ​ഴി കൃ​ഷി​ഭ​വ​നു​ക​ൾ​ക്ക് കീ​ഴി​ൽ ന​ശി​ച്ച വാ​ഴ​ക​ൾ മാ​ത്രം 25,000. കി​ഴ​ക്ക​ഞ്ചേ​രി കൃ​ഷി​ഭ​വ​നി​ൽ 22,000 വാ​ഴ​ക​ൾ ഉ​രു​ൾ​പൊ​ട്ടി​യു​ള്ള മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും മ​റ്റി​ട​ങ്ങ​ളി​ൽ വെ​ള്ളം പൊ​ങ്ങി​യും കാ​റ്റി​ലും ന​ശി​ച്ചെ​ന്നാ​ണ് ക​ണ​ക്ക്.
മേ​ഖ​ല​യി​ൽ വാ​ഴ​കൂ​ടാ​തെ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​തും കി​ഴ​ക്ക​ഞ്ചേ​രി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലാ​ണ്. മ​ഴ​യ്ക്കൊ​പ്പം എ​ത്തു​ന്ന കാ​റ്റ് നാ​ശ​ന​ഷ്ട​ത്തി​ന്‍റെ തീ​വ്ര​ത കൂ​ട്ടി​യെ​ന്നു കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
പ​ത്ത് ഹെ​ക്ട​ർ പ്ര​ദേ​ശ​ത്തെ ക​വു​ങ്ങ്, ജാ​തി, തെ​ങ്ങ്, ക​ശു​മാ​വ്, കു​രു​മു​ള​ക് തു​ട​ങ്ങി​യ വി​ള​ക​ൾ​ക്ക് വ​ലി​യ​നാ​ശം സം​ഭ​വി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​നാ​ശം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. വ​ണ്ടാ​ഴി കൃ​ഷി​ഭ​വ​നു കീ​ഴി​ൽ മ​റ്റു വി​ള​ക​ൾ​ക്കു പു​റ​മെ ഹെ​ക്ട​റി​ലെ നെ​ല്ലും മ​ൾ​ബ​റി​തോ​ട്ട​വും ന​ശി​ച്ചു.
ബ​ണ്ടു​പൊ​ട്ടി​യു​ള്ള ന​ഷ്ട​വും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റ​ബ​റി​നു​ണ്ടാ​യ നാ​ശം ഈ ​ക​ണ​ക്കു​ക​ളി​ൽ വ​രു​ന്നി​ല്ല.
ക​ട​പു​ഴ​കി​യും കൊ​ന്പൊ​ടി​ഞ്ഞും മൂ​വാ​യി​ര​ത്തി​ൽ​പ​രം റ​ബ​ർ​മ​ര​ങ്ങ​ൾ ന​ശി​ച്ചെ​ന്നാ​ണ് ക​ണ​ക്ക്. വീ​ടു​ക​ൾ​ക്കു​ണ്ടാ​യ നാ​ശം, മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കൃ​ഷി​ട​ങ്ങ​ളി​ലു​ണ്ടാ​യ മാ​റ്റം തു​ട​ങ്ങി ന​ഷ്ട​ക്ക​ണ​ക്കു​ക​ൾ നി​ര​ത്തി​യാ​ൽ ഇ​ക്കു​റി​യും വ​ലി​യ ആ​ഘാ​തം ഏ​റ്റ​ത് ക​ർ​ഷ​ക​ർ​ക്കാ​ണ്.