പള്ളിക്കുറുപ്പ് ശബരി സ്കൂളിൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, August 24, 2019 10:50 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പ​ള്ളി​ക്കു​റു​പ്പ് ശ​ബ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. വി​ദ്യാ​ല​യ​ത്തി​ലെ ബ​ഹു​ത​ല വി​ക​സ​നം നാ​ട്ടു​കാ​ർ​ക്കും ഉ​പ​കാ​ര​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ കു​ടി​വെ​ള്ള ടാ​പ്പി​ന്‍റെ​യും, വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ന്ന​ത്. നാ​ട്ടു​കാ​ർ​ക്ക് പു​റ​മെ പ​ക്ഷി​മൃ​ഗാ​ദി​ക​ൾ​ക്ക് കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടും വി​ധ​മാ​ണ് സ്കൂ​ളി​ന് മു​ൻ​വ​ശം കു​ടി​വെ​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സ്കൂ​ൾ മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ നാ​രാ​യ​ണ​ൻ​കു​ട്ടി കു​ടി​വെ​ള്ള ടാ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വി​ജ്ഞാ​ന ശേ​ഖ​ര​മൊ​രു​ക്കി നോ​ളേ​ജ് പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന ക​ർ​മം കാ​രാ​കു​ർ​ശി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ്ര​മീ​ള നി​ർ​വ​ഹി​ച്ചു. ശാ​സ്ത്ര, സാ​ഹി​ത്യ, സാ​മൂ​ഹ്യ മേ​ഖ​ല​ക​ളി​ലെ സ​ർ​വ വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നോ​ളേ​ജ് പാ​ർ​ക്ക് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. തു​ട​ർ​ന്ന് സ്മോ​ക്ക് അ​ന​ലൈ​സ​ർ, സ്മെ​ൽ ഡി​റ്റ​ക്ട​ർ, മോ​ഷ​ൻ സെ​ൻ​സ​ർ എ​ന്നി​വ മ​ണ്ണാ​ർ​ക്കാ​ട് എ ​എ​സ് ഐ ​സ​ത്താ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ദ്യാ​ർ​ത്ഥി​ക​ളി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​ണ് പു​തു സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി​യ​ത്. സ്കൂ​ളി​ലെ പു​തി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ചെ​യ​ർ​മാ​ൻ ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ത്ഥി​ക​ളെ ഏ​റ്റ​വും ഉ​ന്ന​തി​യി​ലെ​ത്തി​ക്കു​ക​യാ​ണ് ശ​ബ​രി സ്കൂ​ളി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ശ​ശി​കു​മാ​ർ പ​റ​ഞ്ഞു.
ഇ​തി​നാ​യി ക​ർ​മ​നി​ര​ത​രാ​വേ​ണ്ട​ത് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹ​ക്കീം ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​രാ​കു​ർ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജ​യ​കൃ​ഷ്ണ​ൻ, പ്രിൻസിപ്പൽ ബി​ജു, ഹെഡ്മിസ്ട്രസ് ഹ​രി​പ്ര​ഭ, ബാ​ല​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.