മ​ഴ​ക്കെ​ടു​തി: അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
Saturday, August 24, 2019 10:50 PM IST
പാ​ല​ക്കാ​ട്: മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യ 10000 രൂ​പ​യ്ക്ക് അ​ർ​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ജ​ല​വി​ഭ​വ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ഒൗ​ദ്യോ​ഗി​ക​മാ​യി പ​ര​സ്യ​പ്പെ​ടു​ത്തി.
ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞ 3594 കു​ടും​ബ​ങ്ങ​ളെ സം​ബ​ന്ധി​ച്ചാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. പാ​ല​ക്കാ​ട് താ​ലൂ​ക്കി​ൽ 734, ചി​റ്റൂ​രി​ൽ 34, ആ​ല​ത്തൂ​ർ 688, ഒ​റ്റ​പ്പാ​ലം 630, മ​ണ്ണാ​ർ​ക്കാ​ട് 725, പ​ട്ടാ​ന്പി​യി​ൽ 783 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞ കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണം.
വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ എ​ന്നി​വ​യെ തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​ർ, 15 ശ​ത​മാ​നം മു​ത​ൽ 100 ശ​ത​മാ​നം​വ​രെ ത​ക​ർ​ച്ച നേ​രി​ട്ട വീ​ടു​ക​ളി​ലു​ള്ള​വ​ർ, അ​പ​ക​ടം മു​ന്നി​ൽ​ക​ണ്ട് ബ​ന്ധു​വീ​ട്ടി​ലോ സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ വീ​ടു​ക​ളി​ലേ​ക്ക് മാ​റി താ​മ​സി​ച്ച​വ​ർ ഉ​ൾ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളാ​ണ് ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ർ.ഒ​റ്റ​യ്ക്കും കു​ടും​ബ​മാ​യും ക്യാ​ന്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്. കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ളെ അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​യി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.ജി​ല്ലാ ക​ള​ക്ട​റു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും പ​ഞ്ചാ​യ​ത്ത്, താ​ലൂ​ക്ക്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ നോ​ട്ടീ​സ് ബോ​ർ​ഡു​ക​ളി​ലും പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സെ​പ്തം​ബ​ർ ഏ​ഴി​ന​കം 10,000 രൂ​പ വി​ത​ര​ണം ചെ​യ്യു​ം.