അ​ന്പ​ല​പ്പാ​റ​യി​ൽ ഭീതിവിതച്ച് കാ​ട്ടാ​ന​ക്കൂ​ട്ട​ം വിലസുന്നു
Friday, August 23, 2019 11:12 PM IST
മ​ണ്ണാ​ർ​ക്കാ​ട്: തി​രു​വി​ഴാം​കു​ന്ന് അ​ന്പ​ല​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഭീതിവിതയ്ക്കുന്നു. ആ​ന​ക്കു​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​മാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കഴിഞ്ഞദിവസം എ​ത്തി​യ​ത്. ആ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത​റി​ഞ്ഞ് നാ​ട്ടു​കാ​ർ വ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​യ​തോ​ടെ ആ​ന​ക​ൾ കു​റ​ച്ചു കൂ​ടി വ​ന​ത്തി​ലേ​ക്ക് ക​യ​റി. നാ​ട്ടു​കാ​ർ പോ​യ​തോ​ടെ വീ​ണ്ടും താ​ഴേ​ക്കി​റ​ങ്ങു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം കാ​ടി​റ​ങ്ങി​യ ആ​ന​ക്കൂ​ട്ടം റ​ബ​ർ, ക​വു​ങ്ങ്, തെ​ങ്ങ് എ​ന്നി​വ ന​ശി​പ്പി​ച്ചു. പു​ല​ർ​ച്ചെ വീ​ണ്ടും കാ​ടു ക​യ​റി​യ ആ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തോ​ടു ചേ​ർ​ന്നു​ള്ള കാ​ട്ടി​ൽ ത​ന്നെ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ന​ക്കൂ​ട്ടം വീ​ണ്ടും എ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്. സ​ന്ധ്യ​യാ​യാ​ൽ കാ​ട്ടാ​ന​ക​ൾ വീ​ണ്ടും കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങും. കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ആ​ന​ക​ളെ തു​ര​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.