ജൈ​വ പ​ച്ച​ക്ക​റി വി​ള​യി​ക്കാ​ൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
Friday, August 23, 2019 11:12 PM IST
അ​ല​ന​ല്ലൂ​ർ: വ​ള​ർ​ന്നു​വ​രു​ന്ന വി​ദ്യാ​ർ​ത്ഥി ത​ല​മു​റ​യി​ൽ കാ​ർ​ഷി​ക സം​സ്കാ​ര​വും കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യ​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ക, കൃ​ഷി​യു​ടെ സാ​മൂ​ഹ്യ പാ​ഠ​ങ്ങ​ൾ വി​ദ്യാ​ർ​ത്ഥി യു​വ​ജ​ന​ങ്ങ​ൾ​ക്ക് പ​ക​ർ​ന്നു​ന​ല്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ​ണ്‍​മെ​ൻ​റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റി​നു കീ​ഴി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി.

സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റി​ന്‍റെ പ്രൊ​ജ​ക്ടാ​യ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ ഭൂ​മി എ​ട​ത്ത​നാ​ട്ടു​ക​ര​യി​ലെ മ​ഠ​ത്തൊ​ടി ഹി​ദാ​യ​ത്ത് മാ​സ്റ്റ​റാ​ണ് ത​യാ​റാ​ക്കി ന​ല്കി​യ​ത്.
ജൈ​വ​കൃ​ഷി അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സി.​മു​ഹ​മ്മ​ദാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ വി.​ടി.​വി​നോ​ദ്, സ്കൗ​ട്ട് മാ​സ്റ്റ​ർ, ഒ.​മു​ഹ​മ്മ​ദ് അ​ൻ​വ​ർ, ഗൈ​ഡ് ക്യാ​പ്റ്റ​ൻ പ്ര​ജി​ത ശ്രീ​കു​മാ​ർ, ര​മ​ണി, ശാ​ന്തി കൃ​ഷ്ണ, ട്രൂ​പ്പ് ലീ​ഡ​ർ കെ.​ശ​ര​ത്, ക​ന്പ​നി ലീ​ഡ​ർ കെ.​ഷ​ഹ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​യ​ർ, വെ​ണ്ട, മ​ത്ത​ൻ, കു​ന്പ​ളം, വെ​ള്ള​രി, വി​വി​ധ​യി​നം മു​ള​കു​ക​ൾ, വ​ഴു​ത​ന, കൂ​ർ​ക്ക എ​ന്നി​വ​യാ​ണ് തു​ട​ക്ക​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്. അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നാ​ണ് കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വി​ത്തു​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്.ലീ​ഡ​ർ​മാ​രാ​യ കെ.​ശ​ര​ത്, കെ.​ഷ​ഹ​ന, അ​സീം സാ​നു, അ​ജ​യ്, കെ.​ബി​ഷ്റീ​ന, വി​വേ​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.