ഏ​ലം​പാ​ടി ത​ട​യ​ണ​പ​ദ്ധ​തി; ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ല്കി
Friday, August 23, 2019 11:12 PM IST
നെന്മാ​റ: ഏ​ലം​പാ​ടി ത​ട​യ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സി​സ്റ്റ​ൻ​റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ത​യാ​റാ​ക്കി​യ പ്രാ​ഥ​മി​ക പ​ഠ​ന റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ല്കി. കാ​ര​പ്പാ​റ വ​ഴി ചാ​ല​ക്കു​ടി​യി​ലേ​ക്കു ഒ​ഴു​കു​ന്ന വെ​ള്ളം കൂ​നം​പാ​ല​ത്തി​നു​സ​മീ​പം ഏ​ലം​പാ​ടി​യി​ൽ ത​ട​യ​ണ​കെ​ട്ടി പോ​ത്തു​ണ്ടി ഡാ​മി​ലേ​യ്ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി​യാ​ണ് ഏ​ലം​പാ​ടി ത​ട​യ​ണ പ​ദ്ധ​തി.

പ​ദ്ധ​തി​യു​ടെ സാ​ധ്യ​താ പ​ഠ​ന​ത്തി​നാ​യി 15 ല​ക്ഷം രൂ​പ വേ​ണ്ടി​വ​രു​മെ​ന്നു​ള്ള റി​പ്പോ​ർ​ട്ടി​ൽ സാ​ങ്കേ​തി​ക​വും പാ​രി​സ്ഥി​തി​ക​വും കാ​ലാ​വ​സ്ഥ സം​ബ​ന്ധി​ച്ചു​മു​ള്ള വി​ശ​ദ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ച്ചു. വ​നം​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലാ​യ​തി​നാ​ൽ സ​മ്മ​ത​വും ന​ഷ്ട​പ്പെ​ടു​ന്ന ഭൂ​മി​ക്കു ബ​ദ​ലാ​യി മ​റ്റു സ്ഥ​ലം കൊ​ടു​ക്ക​ണ്ട​തു​മു​ണ്ട്.

പോ​ത്തു​ണ്ടി ഡാ​മി​ന്‍റെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തു​ന്ന​തി​നും കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച് നി​റ​യ്ക്കു​ന്ന​തി​നും പ​ദ്ധ​തി ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. ഡാം ​നി​റ​യാ​തെ വ​രു​ന്ന​ത് ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ശ​ങ്ക​ര​നാ​രാ​യ​ണ​ൻ വ​കു​പ്പു​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്കി.