പൊ​ന്നാ​നി​യി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി മ​രി​ച്ചു
Tuesday, August 20, 2019 12:39 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​പൊ​ന്നാ​നി​യി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് ക​ണ്ട​മം​ഗ​ലം സ്വ​ദേ​ശി മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

മ​ണ്ണാ​ർ​ക്കാ​ട് ക​ണ്ട​മം​ഗ​ലം സ്വ​ദേ​ശി പ​ള്ള​ത്ത് വീ​ട്ടി​ൽ​ അ​ലി​യു​ടെ മ​ക​ൻ നി​ഷാ​ദ് (25) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ സ​ഞ്ച​രി​ച്ച ക​ണ്ട​മം​ഗ​ലം ത​യ്യി​ൽ ഹ​മീ​ദി​ന്‍റെ മ​ക​ൻ മി​ൻ​ഷാ​ദിനെ(24 )ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യ്ക്ക​ൽ മിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ര​ണ്ടുദി​വ​സം മു​ൻ​പ് വി​ദേ​ശ​ത്തുനി​ന്നും അ​വ​ധി​ക്ക് നാ​ട്ടി​ൽ വ​ന്ന​താ​യി​രു​ന്നു നി​ഷാ​ദ്. എ​തിരേ സൈ​ക്കി​ളി​ൽ വ​ന്ന ചെ​റി​യ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​വേ ബൈ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.