അ​ന്പ​ല​പ്പ​റ​ന്പ് മ​രു​തു​കു​ള​ത്തി​ന് പു​ന​ർ​ജീ​വ​ൻ
Sunday, August 18, 2019 10:41 PM IST
പി​രാ​യി​രി: ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ങ്ങ​ളാ​യി അ​വ​ഗ​ണ​ന​യേ​റ്റു കി​ട​ന്ന ജി​ല്ല​യി​ലെ പി​രാ​യി​രി പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ലെ അ​ന്പ​ല​പ്പ​റ​ന്പ് മ​രു​തു​കു​ള​ത്തി​ന് പു​തു​ജീ​വ​ൻ. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കു​ളം ക​ല്ലു​കെ​ട്ടി​യിട്ടു​ണ്ടെ​ങ്കി​ലും പ​രി​ച​ര​ണം ഒ​ട്ടു​മി​ല്ലാ​തെ കു​ള​വാ​ഴ​യും ച​ണ്ടി​യും പാ​ഴ്ച്ചെ​ടി​ക​ളും നി​റ​ഞ്ഞ് ശോ​ച്യാ​വ​സ്ഥ​യി​ലാ​യി.
പ്ലാ​സ്റ്റി​ക് പാ​യ്ക്ക​റ്റു​ക​ളും കു​പ്പി​ക​ളും മ​റ്റ് മ​ലി​ന​വ​സ്തു​ക്ക​ളും ചേ​ർ​ന്നു കു​ളം മ​ലീ​മ​സ​മാ​യ​തോ​ടെ കു​ള​ത്തി​ലെ വെ​ള്ള​ത്തി​നു രൂ​ക്ഷ​ഗ​ന്ധം പ​ര​ത്താ​ൻ തു​ട​ങ്ങി. സ​മീ​പ​ത്തെ നൂ​റോ​ളം കു​ടും​ബങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് കു​ളി​ക്കാ​നും വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കാ​നും കൂ​ടാ​തെ കൃ​ഷി​യാ​വ​ശ്യ​ങ്ങ​ൾ​ക്കും​വ​രെ ഒ​രു ഏ​ക്ക​റോ​ളം പോ​ന്ന ഈ ​കു​ളം ഉ​പ​കാ​ര​പ്പെ​ട്ടി​രു​ന്നു. വി​വ​രം നാ​ട്ടു​കാ​രി​ൽ​നി​ന്നും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​ള​ത്തി​ന്‍റെ അ​വ​സ്ഥ​യും ക​ണ്ട​റി​ഞ്ഞാ​ണ് ചി​റ്റൂ​ർ കോ​ളജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യ കെ.​പ്ര​ദീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​എ​സ്എ​സി​ൽ​നി​ന്നും പി​രി​ഞ്ഞു​പോ​യ പൂ​ർ​വ വോ​ള​ണ്ടി​യ​ർ​മാ​ർ ശു​ചീ​ക​ര​ണം നാ​ട്ടു​കാ​രോ​ടൊ​പ്പം ഏ​റ്റെ​ടു​ത്ത​ത്.
നാ​ല്പ​തോ​ളം എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രെ കൂ​ടാ​തെ സി. ​ഗോ​പി, കെ.​മു​ഹ​മ്മ​ദ് റാ​ഫി, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, കെ. ​വി. മാ​ർ​ട്ടി​ൻ, എ. ​അ​ഷ്റ​ഫ്,, എ​സ്. സ​നോ​ജ്, എ. ​സി.​സു​ധി, എ​സ്. മ​നോ​ജ്, സി. ​അ​നീ​ഷ്, കെ. ​രാ​ജേ​ഷ്, എം. ​സ​തീ​ഷ്, എം. ​സു​ധീ​ഷ്, വി. ​മ​ധു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​പ്പ​തി​ല​ധി​കം നാ​ട്ടു​കാ​ർ​കൂ​ടി ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ​ത്തു​മ​ണി​ക്കൂ​ർ​കൊ​ണ്ട് കു​ളം ശു​ചീ​ക​രി​ച്ച​ത്.