ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി മ​ണ്ണാ​ർ​ക്കാ​ട് റ​സ്ക്യു ടീം
Sunday, August 18, 2019 10:41 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച​വ​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ മ​ണ്ണാ​ർ​ക്കാ​ട് റ​സ്ക്യു ടീം ​ഈ വ​ർ​ഷ​വും ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ടം മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ബെ​ഡു​ക​ളും പാ​ത്ര​ങ്ങ​ളും അ​ട​ക്ക​മു​ള്ള ഗൃ​ഹോ​പ​ക​ര​ങ്ങ​ൾ ന​ൽ​കി.
ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റ​ത്തേ​ക്ക് പോ​കു​ന്ന സേ​വ് മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ എ​മ​ർ​ജ​ൻ​സി കെ​യ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് എം.​ആ​ർ.​ടി ചെ​യ​ർ​മാ​ൻ ഡോ: ​കെ.​എ.​ക​മ്മാ​പ്പ, ക​ണ്‍​വീ​ന​ർ എം.​പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. സേ​വ് എ​മ​ർ​ജ​ൻ​സി കെ​യ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​രാ​യ സ​ലാം ക​രി​ന്പ​ന, അ​ബ്ദു​ൾ ഹാ​ദി, ദീ​പി​ക, അ​നൂ​പ്, മു​നീ​ർ, ഉ​മ്മ​ർ, ഫ​ക്ക​റു​ദ്ദീ​ൻ, അ​ലി, നി​ഷാ​ദ്, ഷ​ഹീ​ർ, ബി​ജു, സു​ഹ്റ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. പ്രാ​രം​ഭ ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് ഇ​ത് കൈ​മാ​റു​ന്ന​തെ​ന്നും കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​മെ​ന്നും ഡോ: ​കെ.​എ.​ക​മ്മാ​പ്പ, എം.​പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രൂ​പീ​ക​രി​ച്ച എം​ആ​ർ​ടി ദു​രി​ത​ബാ​ധി​ത​രാ​യ നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.