സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് സ്നേ​ഹാ​ല​യം സ​ന്ദ​ർ​ശി​ച്ചു
Sunday, August 18, 2019 10:38 PM IST
കോ​യ​ന്പ​ത്തൂ​ർ: ഗാ​ന്ധി​പു​രം ലൂ​ർ​ദ് ഫൊ​റോ​ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ൻ​റ് പൊ​ള്ളാ​ച്ചി​യി​ൽ ഉ​ള്ള സ്നേ​ഹാ​ല​യം സ​ന്ദ​ർ​ശി​ച്ചു. അ​ന്തേ​വാ​സി​ക​ളോ​ടൊ​ത്ത് സ്നേ​ഹ​വി​രു​ന്ന്, വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ത്തി. വീ​ട്ടു​കാ​ർ ഉ​പേ​ക്ഷി​ച്ച​വ​രും മാ​ന​സി​ക രോ​ഗി​ക​ളു​മാ​യ അ​ന്തേ​വാ​സി​ക​ളാ​ണ് ഇ​വി​ടെ ക​ഴി​യു​ന്ന​ത്. റോ​ഡി​ലും മ​റ്റും ചു​റ്റി​ത്തി​രി​യു​ന്ന മാ​ന​സി​ക​രോ​ഗി​ക​ളെ ആ​ണ് ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് താ​മ​സി​പ്പി​ച്ച് മ​രു​ന്നും കൗ​ണ്‍​സി​ലിം​ഗും കൊ​ടു​ത്ത് സം​ര​ക്ഷി​ക്കു​ന്ന​ത്.
ഇ​പ്പോ​ൾ ഇ​വി​ടെ 70 അ​ന്തേ​വാ​സി​ക​ളാ​ണ് ഉ​ള്ള​ത്. സ്ഥാ​പ​ന​ത്തി​ന് സ​ർ​ക്കാ​രി​ൽ നി​ന്നോ വി​ദേ​ശ​ത്തു​നി​ന്നോ യാ​തൊ​രു സ​ഹാ​യ​വും ല​ഭി​ക്കു​ന്നി​ല്ല. നാ​നാ​ജാ​തി​മ​ത​സ്ഥ​രാ​യ ആ​ൾ​ക്കാ​രു​ടെ സ​ഹാ​യ​വും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് ഇ​വ​രെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്. യൂ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ഷ് പൗ​ലോ​സ്, ഗാ​ന്ധി​പു​രം ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് കാ​വു​ങ്ക​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, സി​സ്റ്റ​ർ ജോ​സി​ന. സി​സ്റ്റ​ർ ആ​നി സേ​വി​യ​ർ, കൈ​ക്കാ​ര​ൻ തോ​മ​സ് പ്ര​ഭു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.