ഇ​രു​ന്പ​ക​ച്ചോ​ല​യി​ൽ പു​തി​യ ദേ​വാ​ല​യം വെ​ഞ്ചരി​ച്ചു
Sunday, August 18, 2019 10:38 PM IST
കാ​ഞ്ഞി​ര​പ്പുഴ: സു​ൽ​ത്താ​ൻ​പേ​ട്ട് രൂ​പ​ത​യു​ടെ കീ​ഴി​ൽ ഇ​രു​ന്പ​ക​ച്ചോ​ല​യി​ൽ ക​ർ​മ്മ​ല മാ​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ ക​ർ​മ്മ​ലീ​ത്ത സ​ഭ പ​ണി​ത പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത ബി​ഷ​പ്പ് റ​വ.​ഡോ പീ​റ്റ​ർ അബീ​ർ അ​ന്തോ​ണി​സാ​മി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ത്തി. മ​ഞ്ഞു​മ്മ​ൽ ക​ർ​മ്മ​ലീ​ത്ത സ​ഭ​യു​ടെ പ്രൊ​വി​ൻ​ഷ്യാ​ൾ ഡോ. ​അ​ഗ​സ്റ്റി​ൻ മു​ള്ളൂ​ർ ഒ​സി​ഡി , സു​ൽ​ത്താ​ൻ പേ​ട്ട് രൂ​പ​ത മോ​ണ്‍​സി​ഞ്ഞോ​ർ ഫാ. ​മ​ദ​ലെ​മു​ത്തു തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി.
മ​ണ്ണാ​ർ​ക്കാ​ട് സെ​ന്‍റ് ജെ​യിം​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ്ജ് ക​ട​പ്പു​റ​ത്ത് ത​യ്യി​ൽ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി. സ​ഹ​വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് തോ​ട്ട​ങ്ക​ര​യും ഫാ. ​ആ​ന്‍റ​ണി പു​ല്ലു​വി​ള​യും വെ​ഞ്ചി​രി​പ്പ് ശു​ശ്രൂ​ഷ​ക​ളി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി. മു​ൻ ഇ​ട​വ​ക വി​കാ​രി ഫാ. ​സ്റ്റീ​ജ​ൻ ഒ​സി​ഡി, ഫാ. ​ആ​ൽ​ബി​ൻ ഒ​സി​ഡി, ഇ​രു​ന്പ​ക​ച്ചോ​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യ്ജി​ൻ തു​ട​ങ്ങി​യ​വ​ര​ട​ക്കം നാ​ൽ​പ്പ​തോ​ളം വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും സെ​ന്‍റ് ജെ​യിം​സ് ഫെ​റോ​ന​ക്ക് കീ​ഴി​ലെ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലെ​യും ഇ​രു​ന്പ​ക​ച്ചോ​ലെ മൗ​ണ്ട് കാ​ർ​മ്മ​ൽ ച​ർ​ച്ചി​ലെ​യും ഇ​ട​വ​ക​ക്കാ​രും മ​റ്റ​നേ​കം വി​ശ്വാ​സി​ക​ളും തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ദി​വ്യ​ബ​ലി​ക്ക് ശേ​ഷം ഗ്രോ​ട്ടോ വെ​ഞ്ചി​രി​പ്പും തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ന​ട​ത്തി.