പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
Sunday, August 18, 2019 12:47 AM IST
ഷൊ​ർ​ണൂ​ർ: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. ഷൊ​ർ​ണൂ​രി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് പു​റ​കു​വ​ശ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ ഒ​റ്റ​പ്പാ​ലം ക​യ​റാ​ട്ട് സോ​പാ​നം വീ​ട്ടി​ൽ രാ​ജ​്കു​മാ​ർ (48) ആ​ണ് മു​ങ്ങി മ​രി​ച്ച​ത് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ഷൊ​ർ​ണൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. റെ​യി​ൽ​വേ സ്റ്റേ​ഷ​ന് പു​റ​കു​വ​ശ​ത്തു​ള്ള പ​ഴ​യ ഓ​ട്ടുക​ന്പ​നി​യു​ടെ ഉ​ട​മ​യാ​ണ് ഇ​ദ്ദേ​ഹം. ഇ​വി​ടെ ഒ​രു കെ​ട്ടി​ട​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട് . ഇ​വി​ടെ വ​ന്ന​ശേ​ഷം കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. ഷൊ​ർ​ണൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ഭാ​ര്യ: സ​ന്ധ്യ (അ​സി: പ്രൊ​ഫ​സ​ർ. പ​ട്ടാ​ന്പി സം​സ്കൃ​ത കോള​ജ് ). മ​ക്ക​ൾ: രോ​ഹ​ൻ ,അ​മ​യ. (ഇ​രു​വ​രും കു​ള​പ്പു​ള്ളി കാ​ർ​മ്മ​ൽ സ്കൂ​ൾ).