മാ​റ്റി​വ​ച്ചു
Saturday, August 17, 2019 11:10 PM IST
പാ​ല​ക്കാ​ട്: നി​ർ​മ്മാ​ണ​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു പാ​ല​ക്കാ​ട് ഡി​സ്ട്രി​ക്ട് ഹെ​ഡ് ലോ​ഡ് ആ​ൻ​ഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ. ജി​ല്ലാ ക​ണ്‍​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ, ജി​ല്ലാ ടി​പ്പ​ർ ആ​ൻ​ഡ് ഹൈ​ഡ്രോ​ളി​ക്സ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ, കേ​ര​ള ആ​ർ​ട്ടി​സാ​ൻ​സ് യൂ​ണി​യ​ൻ എ​ന്നീ സി​ഐ​ടി​യു യൂ​ണി​യ​നു​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഓ​ഗ​സ്റ്റ് 25, 26, 27 തീ​യ​തി​ക​ളി​ലെ ര​ണ്ടു പ്ര​ചാ​ര​ണ​ജാ​ഥ​ക​ളും 30ലെ ​ആ​റു താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലും അ​ട്ട​പ്പാ​ടി​യി​ൽ പ്ര​ത്യേ​ക​മാ​യു​മു​ള്ള പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​യും മാ​റ്റി​വ​ച്ചു.
കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളെ​ത്തു​ട​ർ​ന്നു​ള്ള ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് മാ​റ്റി​വ​യ്ക്കു​ന്ന​ത്. മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.