ആ​ന​മൂ​ളി​യി​ൽ മ​ല വി​ണ്ടു​കീ​റി; ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത
Saturday, August 17, 2019 11:09 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ആ​ന​മൂ​ളി ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​നു മു​ക​ളി​ൽ മ​ല വീ​ണ്ടു കീ​റി. ഭീ​തി​യോ​ടെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ. ആ​ന​മൂ​ളി ചെ​രി​പ്പു ക​ന്പ​നി​ക്കു​സ​മീ​പം ഭാ​ഗ​ത്തു​ള്ള നേ​ർ​ച്ച​പ്പാ​റ ഭാ​ഗ​ത്താ​ണ് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ വി​ണ്ടു​കീ​റി​യി​രി​ക്കു​ന്ന​ത്.

വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും വ​ൻ​പാ​റ​ക​ൾ​ക്ക് സ്ഥാ​ന ച​ല​നം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ചെ​ങ്കു​ത്താ​യ മ​ല​യി​ൽ വി​ള്ള​ലു​ണ്ടാ​യ ഭാ​ഗ​ത്ത് ഒ​ന്ന​ര​യ​ടി​യോ​ളം ഭൂ​മി താ​ഴ്ന്നി​ട്ടു​ണ്ട്. ഭൂ​ച​ല​നം ഉ​ണ്ടാ​യ പ്ര​തീ​തി​യാ​ണ് ഇ​വി​ടെ. സ്ഥാ​നം തെ​റ്റി​യ പാ​റ​ക്കൂ​ട്ട​ങ്ങ​ളും ക​ട​പു​ഴ​കി​യ മ​ര​ങ്ങ​ളും പ​ര​ന്നു​കി​ട​ക്കു​ന്നു​ണ്ട്.

അ​ടി​യി​ൽ​നി​ന്ന് മു​ക​ൾ​ഭാ​ഗ​ത്തേ​ക്കാ​ണ് വി​ണ്ടു​കീ​റി​യി​രി​ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ പെ​യ്താ​ൽ വി​ള്ള​ലി​ലൂ​ടെ വെ​ള്ളം ഭൂ​മി​യി​ലേ​ക്ക് ആ​ണ്ടി​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഇ​താ​ണ് ഭീ​തി പ​ര​ത്തു​ന്ന​ത്. വി​ണ്ടു കീ​റി​യ മ​ല​യു​ടെ താ​ഴ് ഭാ​ഗ​ത്ത് നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു.

സ​മീ​പ​ത്തെ തോ​ട്ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പാ​റ പൊ​ട്ടി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​തീ​വ ഭീ​തി​ജ​ന​ക​മാ​ണ് ഇ​വി​ടു​ത്തെ കാ​ഴ്ച. വി​റ​കി​നു​പോ​യ ആ​ദി​വാ​സി​ക​ളാ​ണ് മ​ല വി​ണ്ടു​കീ​റി​യ വി​വ​രം പു​റ​ത്ത് അ​റി​യി​ച്ച​ത്.

ഇ​വ​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.