അ​ധ്വാ​നം മു​ഴു​വ​ൻ മ​ണ്ണു​മൂ​ടി​യ വേ​ദ​ന​യി​ൽ ഓ​ടം​തോ​ട്ടി​ലെ ക​ർ​ഷ​ക​ർ
Saturday, August 17, 2019 11:07 PM IST
മം​ഗ​ലം​ഡാം: ക​ണ്ണ​ട​ച്ച് തു​റ​ക്കും​മു​ന്പേ ആ​യു​സി​ന്‍റെ അ​ധ്വാ​നം മു​ഴു​വ​ൻ മ​ണ്ണു​മൂ​ടി​യ​തി​ന്‍റെ വേ​ദ​ന​യി​ലാ​ണ് ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ഓ​ടം​തോ​ട്ടി​ലെ ക​ർ​ഷ​ക​ർ. തെ​ങ്ങും ക​വു​ങ്ങും കു​രു​മു​ള​കും ജാ​തി​യും റ​ബ​റും വാ​നി​ല​യു​മാ​യി വി​ള​ക​ൾ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന പ​തി​ന​ഞ്ച് ഏ​ക്ക​റോ​ളം കൃ​ഷി​ഭൂ​മി​യാ​ണ് ക​ഴി​ഞ്ഞ എ​ട്ടി​നു രാ​ത്രി​യു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ​ത്.

ത​ല​നാ​രി​ഴ​യ്ക്കാ​ണ് ആ​ള​പാ​യം ഒ​ഴി​വാ​യ​ത്. അ​ത​ല്ലെ​ങ്കി​ൽ നി​ല​ന്പൂ​ർ ക​വ​ള​പ്പാ​റ​പോ​ലെ​യോ വ​യ​നാ​ട് പൂ​ത്തു​മ​ല​പോ​ലെ​യോ ഓ​ടം​തോ​ടും ആ​കു​മാ​യി​രു​ന്നു. തെ​ങ്ങോ​ളം ഉ​യ​ര​ത്തി​ൽ മ​ല​മു​ക​ളി​ൽ​നി​ന്നും വ​ലി​യ​പാ​റ​ക​ളും മ​ര​ങ്ങ​ളും മ​ണ്ണു​മാ​യു​ള്ള മ​ല​വെ​ള്ളം ത​ണ്ണി​പ്പാ​റ​ക്കാ​രു​ടെ തോ​ട്ട​ങ്ങ​ളും സ​മീ​പ​ത്തെ പ​ല്ലാ​ട്ടു​കാ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളും ചെ​ളി​ക്കൂ​ന്പാ​ര​മാ​യി മാ​റി. ക​ർ​ഷ​ക​രു​ടെ മ​നം​ക​വ​രു​ന്ന തോ​ട്ട​മാ​യി​രു​ന്നു ഇ​വി​ട​ത്തേ​ത്. ജാ​തി​മ​ര​ങ്ങ​ളും കു​രു​മു​ള​ക് കൊ​ടി​ക​ളും ക​വു​ങ്ങും തെ​ങ്ങു​മാ​യി പ​ച്ച​ക്കാ​ടി​ന്‍റെ മാ​തൃ​കാ തോ​ട്ട​ങ്ങ​ളാ​യി​രു​ന്നു പ്ര​കൃ​തി തൂ​ത്തെ​റി​ഞ്ഞ​ത്. ഇ​ട​തൂ​ർ​ന്ന നീ​ള​ൻ തി​രി​ക​ളി​ട്ട് തൂ​ങ്ങി​നി​ന്നി​രു​ന്ന കു​രു​മു​ള​ക് വ​ള്ളി​ക​ൾ ത​ണ്ണി​പ്പാ​റ അ​ല​ക്സി​ന്‍റെ മ​ന​സി​ൽ​നി​ന്നും മാ​യു​ന്നി​ല്ല.

ത​ലേ​ദി​വ​സ​വും അ​ല​ക്സ് ത​ന്‍റെ തോ​ട്ട​ത്തി​ന്‍റെ ഹ​രി​ത​ഭൂ​മി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. വി​ള​ക​ളെ​ല്ലാം ക​രു​ത്തോ​ടെ വ​ള​ർ​ന്നു​വ​രു​ന്ന​ത് ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​യി​രു​ന്നു ക​ർ​ഷ​ക​ർ ക​ണ്ടി​രു​ന്ന​ത്. വ​ലി​യ മ​ന​ക്കോ​ട്ട​കെ​ട്ടി ഭാ​വി​യി​ലെ സു​ര​ക്ഷി​ത​ത്വ​വും ഇ​വ​ർ സ്വ​പ്നം​ക​ണ്ടു. എ​ന്നാ​ൽ നി​ന​ച്ചി​രി​ക്കാ​തെ​യാ​ണ് തോ​ട്ട​ത്തി​നു​മു​ക​ളി​ൽ​നി​ന്നും സ​ർ​വ​നാ​ശം വി​ത​ച്ച് കു​ന്നി​ൻ​പ്ര​ദേ​ശം ഒ​ന്നാ​കെ​യെ​ത്തി വി​ള​ക​ളെ മൂ​ടി​യ​ത്. വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി ബ​ഹു​ദൂ​രം ഒ​ഴു​കി​പ്പോ​യി. എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത മ​ര​ങ്ങ​ൾ നി​ലം​പൊ​ത്തി. ഒ​രു മ​ഹാ​പ്ര​ദേ​ശം ത​ന്നെ ക​ട​ൽ​ത്തീ​രം​പോ​ലെ​യാ​യി മാ​റി.

ത​ണ്ണി​പ്പാ​റ വീ​ട്ടു​കാ​രാ​യ ഫി​ലി​പ്പ്, സ്ക​റി​യ, അ​ല​ക്സ്, ജോ​സ്, പ​ല്ലാ​ട്ട് സി​ബി, ടോ​മി എ​ന്നി​വ​രു​ടെ തോ​ട്ട​ങ്ങ​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ടി​യെ​ത്തി​യ​ത്. ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​നി​ന്നും സ​ഹോ​ദ​ര​ങ്ങ​ളാ​യ പ​ല്ലാ​ട്ട് സി​ബി​യും ടോ​മി​യും സ​മീ​പ​വാ​സി​യാ​യ ബേ​ബി​യും ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം​കൊ​ണ്ടു​മാ​ത്രം. ഇ​വ​രു​ടെ ബൈ​ക്കു​ക​ൾ മ​ല​വൈ​ള്ള​ത്തി​ൽ ഒ​ഴു​കി​പോ​യി.

ത​ണ്ണി​പ്പാ​റ അ​ല​ക്സി​ന്‍റെ വീ​ടി​ന്‍റെ പോ​ർ​ച്ചി​യി​ൽ നി​ർ​ത്തി​യ കാ​ർ മ​ല​വെ​ള്ള​ത്തി​ൽ ഒ​ഴു​കി​നീ​ങ്ങി. കി​ണ​റു​ക​ൾ, ബോ​ർ​വെ​ല്ലു​ക​ൾ എ​ല്ലാം മ​ണ്ണു​നി​റ​ഞ്ഞു നി​ക​ന്നു. ര​ണ്ടു മോ​ട്ടോ​ർ കൃ​ഷി​യാ​യു​ധ​ങ്ങ​ൾ എ​ല്ലാം ഒ​ഴു​കി​പോ​യ​താ​യി അ​ല​ക്സ് പ​റ​ഞ്ഞു.താ​ഴെ​യു​ള്ള മ​ഠ​ത്തി​നാ​ൽ റോ​യി​യു​ടെ കി​ണ​റും നി​ക​ന്നു. ദു​ര​ന്ത​ഭൂ​മി​പോ​ലെ​യാ​ണ് ത​ണ്ണി​പ്പാ​റ തോ​ട്ട​ങ്ങ​ൾ. പ്ര​കൃ​തി താ​ണ്ഡ​വ​മാ​ടി​യ രാ​ത്രി​യി​ലെ മ​ണി​ക്കൂ​റു​ക​ൾ ഇ​പ്പോ​ഴും ഭീ​തി​യോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ വി​വ​രി​ക്കു​ന്ന​ത്.