അ​മി​ഗോ 2019 ന​ട​ത്തി
Wednesday, July 17, 2019 12:25 AM IST
കോ​യ​ന്പ​ത്തൂ​ർ: ഹോ​ളി​ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ എ​സ് എം ​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വാ​ഗ​ത​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മി​ഗോ 2019’ എ​ന്ന​പേ​രി​ൽ ബെ​ഞ്ച​മി​ൻ​സ് ഡേ ​ആ​ഘോ​ഷി​ച്ചു. രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന​യോ​ടു കൂ​ടി പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി. തു​ട​ർ​ന്നു ഇ​ട​വ​ക പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​സ്.​എം​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​സ്വി​ൻ മൈ​ക്കി​ൾ വി​ശി​ഷ്ടാ​തി​ഥി​യാ​യി. പു​തു​താ​യി എ​സ്.​എം​വൈ​എ​മ്മി​ൽ ചേ​ർ​ന്ന ന​വാ​ഗ​ത​രെ സ്വാ​ഗ​തം ചെ​യ്തു.
തു​ട​ർ​ന്നു മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​ർ പ്ര​സാ​ദ് ഗ​ണേ​ഷ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സെ​ടു​ത്തു. എ​സ്. എം​വൈ​എ​മ്മി​ന്‍റെ ഇ​ട​വ​ക അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ജെ​യ്സ​ണ്‍ ഇ​ഞ്ച​ത്താ​ന​ത്ത്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മേ​രി അ​ഞ്ഞേ​ലി​ൻ, സ​ന്തോ​ഷ് ജോ​ർ​ജ്, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ അ​മി​ഗോ 2019-ൽ ​പ​ങ്കെ​ടു​ത്തു.