പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണം: പൂ​ർ​ത്തീ​ക​രി​ച്ച​ത് 974 വീ​ടു​ക​ൾ
Wednesday, July 17, 2019 12:25 AM IST
പാലക്കാട്: പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ്ണ​മാ​യും വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ മു​ഖാ​ന്ത​രം ജി​ല്ല​യി​ൽ മൊ​ത്തം 974 വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി. 1561 വീ​ടു​ക​ളാ​ണ് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന​ത്.
1276 പേ​ർ​ക്കാ​ണ് വീ​ട് സ്വ​ന്ത​മാ​യി നി​ർ​മി​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ് മു​ഖേ​ന തു​ക അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം 784 വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ​യു​ടെ നി​ർ​മാ​ണ​വും ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ന്നു​വ​രി​ക​യാ​ണ്. 400 സ്ക്വ​യ​ർ ഫീ​റ്റി​ലു​ള്ള വീ​ടു​ക​ൾ നി​ർ​മി​ക്കാ​ൻ ഭ​വ​ന നി​ർ​മാ​ണ​ത്തി​നു​ള്ള ധ​ന​സ​ഹാ​യ തു​ക​യാ​യ 4 ല​ക്ഷം രൂ​പ മൂ​ന്ന് ഗ​ഡു​ക്ക​ളാ​യാ​ണ് വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന​ത്.
സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ലൂ​ടെ 206 പേ​ർ​ക്കാ​ണ് വീ​ട് നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ 183 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വി​ൽ 500 സ്ക്വ​യ​ർ ഫീ​റ്റി​ലാ​ണ് വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഓ​രോ വീ​ടി​നും റ​വ​ന്യൂ വ​കു​പ്പി​ൽ നി​ന്നും 95100 രൂ​പ​യും, സ​ഹ​ക​ര​ണ വ​കു​പ്പി​ൽ നി​ന്ന് നാ​ല് ല​ക്ഷം രൂ​പ​യും മു​ട​ക്കി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്പോ​ണ്‍​സ​ർ​ഷി​പ്പ് വ​ഴി ന​ൽ​കു​ന്ന 8 വീ​ടു​ക​ളി​ൽ ഏ​ഴ് എ​ണ്ണ​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.
റ​വ​ന്യൂ വ​കു​പ്പ് മു​ഖേ​ന പു​റ​ന്പോ​ക്ക് ഭൂ​മി​യി​ലെ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​രി​ൽ 71 പേ​ർ​ക്കാ​യി ഫ്ളാ​റ്റ് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ട്ടാ​ന്പി​യി​ൽ പ​ത്ത് പേ​ർ​ക്കാ​യി വി​ല്ല​ക​ളും പാ​ല​ക്കാ​ട് 61 പേ​ർ​ക്കാ​യി ഫ്ളാ​റ്റു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. 2 പേ​ർ​ക്ക് ഭൂ​മി പ​തി​ച്ചു ന​ൽ​കു​ക​യും 9 പേ​ർ​ക്ക് ഭൂ​മി വാ​ങ്ങു​ന്ന​തി​ന് 6 ല​ക്ഷം രൂ​പ ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ചു​വ​ന്ന 38 പേ​ർ​ക്കും 6 ല​ക്ഷം രൂ​പ ന​ൽ​കി​യി​ട്ടു​ണ്ട്. സ്വ​ന്ത​മാ​യി ഭൂ​മി വാ​ങ്ങി​യ​വ​ർ​ക്കും സ​ർ​ക്കാ​ർ ഭൂ​മി പ​തി​ച്ച് ന​ൽ​കി​യ​വ​ർ​ക്കും വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി 4 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ക്കും. പൂ​ർ​ണ്ണ​മാ​യും വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വീ​ട് നി​ർ​മി​ക്കാ​നാ​യി 43.63 കോ​ടി രൂ​പ റ​വ​ന്യൂ വ​കു​പ്പ് ഇ​തു​വ​രെ ചി​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. വീ​ട് നി​ർ​മ്മി​ക്കാ​നാ​കാ​ത്ത വി​ധം ഭൂ​മി ന​ഷ്ട​പ്പെ​ട്ട ചെ​യ്ത 52 കു​ടും​ബ​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യി ഭൂ​മി വാ​ങ്ങു​ന്ന​തി​ന് 2.96 കോ​ടി ചി​ല​വ​ഴി​ച്ചു.
കൂ​ടാ​തെ റ​വ​ന്യൂ വ​കു​പ്പ് വ​ഴി ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്ന​തി​ന് 7123 പേ​ർ​ക്ക് 51 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും അ​ക​പ്പെ​ട്ട് മ​ര​ണ​പ്പെ​ട്ട 23 പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 4 ല​ക്ഷം രൂ​പ​വീ​തം 92 ല​ക്ഷം രൂ​പ ന​ൽ​കി. വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ച 8609 കു​ടും​ബ​ങ്ങ​ൾ​ക്ക്് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 10,000 രൂ​പ വീ​തം ന​ൽ​കു​ന്ന​തി​ന് 8.60 കോ​ടി ചി​ല​വ​ഴി​ച്ചു.
49754 ക​ർ​ഷ​ക​ർ​ക്ക്
ദു​രി​താ​ശ്വാ​സം
പാലക്കാട്: ജി​ല്ല​യി​ൽ പ്ര​ള​യ​ബാ​ധി​ത​രാ​യ 49754 ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​വ​കു​പ്പ് മു​ഖേ​ന ദു​രി​താ​ശ്വാ​സ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. 8535.68 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി നാ​ശം സം​ഭ​വി​ച്ച​ത്. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി കൃ​ഷി വ​കു​പ്പ് ജൂ​ണ്‍ മാ​സം വ​രെ 31,32500 രൂ​പ ചി​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ഭൂ​മി സ്ഥ​ലം ന​ഷ്ട​പ്പെ​ട്ട 7 ക​ർ​ഷ​ക​ർ​ക്ക് എ​സ്.​ഡി.​ആ​ർ.​എ​ഫ് ദു​രി​താ​ശ്വാ​സ സ​ഹാ​യം അ​നു​വ​ദി​ച്ചു. സോ​യി​ൽ അ​മീ​ലി​യോ​റ​ന്‍റ്സ് ഇ​ൻ സെ​ല​ക്ട​ഡ് ഡി​സ്ട്രി​ക്ട് പ​ദ്ധ​തി പ്ര​കാ​രം 55718 ക​ർ​ഷ​ക​ർ​ക്കും 2111847 രൂ​പ ചി​ല​വ​ഴി​ച്ച് മി​ഷ​ൻ മി​ഷ​ൻ ഫോ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫ് ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ പ​ദ്ധ​തി​യു​ടെ പ്ര​ള​യ സ്പെ​ഷ്യ​ൽ പാ​ക്കേ​ജാ​യി 4542 ക​ർ​ഷ​ക​ർ​ക്കും സ​ഹാ​യം അ​നു​വ​ദി​ച്ചു. 11805 ക​ർ​ഷ​ക​ർ​ക്ക് വി​ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി പ്ര​കാ​രം സ​ഹാ​യം ല​ഭ്യ​മാ​ക്കി. പ്ര​ള​യ​ത്തി​ൽ കൃ​ഷി സ്ഥ​ല​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി 474 ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യം അ​നു​വ​ദി​ച്ചു. 400000 ക​ർ​ഷ​ക​ർ​ക്ക് പ​ച്ച​ക്ക​റി വി​ത്തു​ക​ളും തൈ​ക​ളും വി​ത​ര​ണം ചെ​യ്യു​ക​യും 1112 ക​ർ​ഷ​ക​ർ​ക്ക് കി​ലോ​ഗ്രാ​മി​ന് 40 രൂ​പ നി​ര​ക്കി​ൽ വി​രി​പ്പ് മു​ണ്ട​ക​ൻ സീ​സ​ണി​ൽ വി​ത​ക്കു​ന്ന​തി​നാ​യി നെ​ൽ​വി​ത്ത് ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.