ഫാ​ർ​മ​ർ ട​യ​ർ ക​ന്പ​നി യാഥാർഥ്യത്തിലേക്ക് അടുക്കുന്നതായി അധികൃതർ
Wednesday, July 17, 2019 12:25 AM IST
വ​ട​ക്ക​ഞ്ചേ​രി: റ​ബ​ർ ഉ​ത്പാ​ദ​ക​രാ​യ റ​ബ​ർ ക​ർ​ഷ​ക​ർ ത​ന്നെ റ​ബ​ർ ഉ​ത്പ​ന്ന നി​ർ​മാ​താ​ക്ക​ളാ​കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റ​ബ​ർ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന​താ​യി ക​ന്പ​നി​യു​ടെ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും റ​ബ​ർ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ മു​ൻ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ജേ​ക്ക​ബ് മാ​ത്യു പ​റ​ഞ്ഞു.
ക​ന്പ​നി​ക്കാ​വ​ശ്യ​മാ​യ മൂ​ല​ധ​ന സ​മാ​ഹ​ര​ണ​ത്തി​നാ​യി റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ളു​ടെ മേ​ഖ​ലാ​ത​ല യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ർ​പി​എ​സു​ക​ളു​ടെ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.
റ​ബ​ർ​ക​ർ​ഷ​ക​രു​ടെ സ​ർ​വോ·ു​ഖ​മാ​യ പു​രോ​ഗ​തി​യും സ​മ​ഗ്ര ശാ​ക്തീ​ക​ര​ണ​വും ശാ​സ്ത്രീ​യ കൃ​ഷി​യി​ലൂ​ടെ​യും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ലൂ​ടെ​യും ഒ​രു ന​വ​വി​ക​സ​ന മോ​ഡ​ലാ​ണ് ക​ന്പ​നി ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യും മു​ന്നേ​റ്റ​വു​മാ​ണ് ഫാ​ർ​മ​ർ ട​യ​റി​ന്‍റെ ക​രു​ത്ത്. ഈ ​സം​രം​ഭം ല​ക്ഷ്യം ക​ണ്ടാ​ൽ അ​ത് ലോ​ക​ത്തു​ത​ന്നെ ആ​ദ്യ​ത്തെ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ ട​യ​ർ ഉ​ത്പ​ന്ന​മാ​യി മാ​റും. റ​ബ​ർ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 70 ശ​ത​മാ​ന​വും ട​യ​ർ ഉ​ത്പാ​ദ​ന​ത്തി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ പെ​രു​പ്പം, രാ​ജ്യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച ഇ​തെ​ല്ലാം ട​യ​റി​ന്‍റെ ആ​വ​ശ്യ​ക​ത കൂ​ട്ടും.
ടൂ ​ആ​ൻ​ഡ് ത്രീ​വീ​ല​ർ ട​യ​ർ ഉ​ത്പാ​ദ​ന​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളി​ൽ അ​ന്പ​തു​ശ​ത​മാ​ന​വും ടു ​ആ​ൻ​ഡ് ത്രീ​വീ​ല​ർ വാ​ഹ​ന​ങ്ങ​ളാ​ണെ​ന്ന ക​ണ​ക്കു​ക​ൾ വി​ല​യി​രു​ത്തി​യാ​ണ് ഇ​രു​ച​ക്ര, മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ല്കു​ന്ന​ത്.
ക​ർ​ഷ​ക​ർ ത​ന്നെ ക​ർ​ഷ​ക ട​യ​റി​ന്‍റെ ഉ​പ​ഭോ​ക്താ​ക്ക​ളാ​യി മാ​റി​യാ​ൽ ക​ന്പ​നി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്നും വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ലെ സ​ർ​ക്കാ​ർ വ​ക വ്യ​വ​സാ​യ പാ​ർ​ക്കി​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ട ഇ​രു​ച​ക്ര-​മു​ച്ച​ക്ര വാ​ഹ​ന ട​യ​ർ ഫാ​ക്ട​റി ലേ​ലം ചെ​യ്ത​ത് സ്വ​ന്ത​മാ​ക്കു​ക​യെ​ന്ന​താ​ണ് ആ​ദ്യ​പ​ടി. എ​ട്ടേ​ക്ക​ർ സ്ഥ​ല​ത്ത് 80,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഫാ​ക്ട​റി​യി​ൽ ട​യ​ർ ഉ​ത്പാ​ദ​ന​ത്തി​നു​ള്ള ആ​ധു​നി​ക യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ളും മ​റ്റു അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ട​ത്. ഇ​തു കൂ​ടാ​തെ ഇ​രു​നി​ല​യി​ലു​ള്ള അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബ്ലോ​ക്കും കാ​ന്‍റീ​ൻ കെ​ട്ടി​ട​വു​മു​ണ്ട്. പ്ര​തി​ദി​നം ര​ണ്ടാ​യി​രം ട​യ​റു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം നി​ല​വി​ൽ ഫാ​ക്ട​റി​ക്കു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ സ​ജ്ജീ​ക​രി​ക്ക​പ്പെ​ട്ട ഒ​രു ഫാ​ക്ട​റി​ക്ക് നൂ​റു​കോ​ടി രൂ​പ​യെ​ങ്കി​ലും വി​ല​മ​തി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ ടീം ​വി​ല​യി​രു​ത്തു​ന്ന​ത്.
എ​ന്നാ​ൽ ഫാ​ക്ട​റി ലേ​ലം ചെ​യ്ത് സ്വ​ന്ത​മാ​ക്കാ​ൻ 25 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ചെ​ല​വു​വ​രു​ന്ന​ത്. ഇ​തി​നാ​ൽ കു​റ​ഞ്ഞ മു​ത​ൽ​മു​ട​ക്കി​ൽ ക​ർ​ഷ​ക​രു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള സ്വ​പ്ന​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​ത്തി​ലെ​ത്തി​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
പ​ത്തു​രൂ​പ​യാ​ണ് ഒ​രു ഓ​ഹ​രി​യു​ടെ മു​ഖ​വി​ല. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ എ​ടു​ക്കു​ന്ന റ​ബ​ർ ക​ർ​ഷ​ക​ർ​ക്കാ​യി​രി​ക്കും വോ​ട്ട​വ​കാ​ശം. പ​തി​നാ​യി​രം രൂ​പ​യു​ടെ ഓ​ഹ​രി​ക​ളും എ​ടു​ക്കാം. കു​റ​ഞ്ഞ​ത് അ​ന്പ​ത് സെ​ന്‍റ് സ്ഥ​ല​ത്തെ​ങ്കി​ലും റ​ബ​ർ​കൃ​ഷി​യു​ള്ള ക​ർ​ഷ​ക​ർ​ക്കു മാ​ത്ര​മേ ഓ​ഹ​രി​യെ​ടു​ക്കാ​ൻ ക​ഴി​യൂ. ക​ന്പ​നി​യു​ടെ ഷെ​യ​റു​ക​ൾ ഓ​ഹ​രി വി​പ​ണി​യി​ലൂ​ടെ വാ​ങ്ങാ​ൻ ക​ഴി​യി​ല്ല.
റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘ​ങ്ങ​ൾ വ​ഴി ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ ഫാ​ക്ട​റി ലേ​ലം ചെ​യ്ത് എ​ടു​ക്കു​ന്ന​തി​നു​ള്ള ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നാ​യി റ​ബ​ർ ക​ർ​ഷ​ക​രെ നേ​രി​ട്ട് ക​ണ്ട് ട​യ​ർ​ക​ന്പ​നി​യു​ടെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തി​യാ​കും ക​ന്പ​നി​യു​ടെ പ​ങ്കാ​ളി​ക​ളാ​ക്കു​ക. ആ​ർ​പി​എ​സു​ക​ളു​ടെ മേ​ഖ​ലാ​ത​ല യോ​ഗ​ങ്ങ​ളി​ലൂ​ടെ ക​ർ​ഷ​ക​ർ ഒ​ന്നി​ച്ചു നി​ല്ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.
വ​ട​ക്ക​ഞ്ചേ​രി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് അം​ഗം കൂ​ടി​യാ​യ എ​ള​വ​ന്പാ​ടം മാ​തൃ​കാ റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘം പ്ര​സി​ഡ​ന്‍റ് പി.​വി.​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലാ ഐ​ങ്കൊ​ന്പ് ജ​ന​ത ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്നി മാ​ത്യു, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റെ​ജി കെ.​മാ​ത്യു, ജോ​ർ​ഡി പ​ന്ത​ലാം​പാ​ടം, ജോ​ർ​ജ് മാ​റാ​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.