ഒ​റ്റ​പ്പാ​ലം വൈ​ദ്യു​തി സെ​ക്ഷ​ൻ വി​ഭ​ജി​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​നി​യും ന​ട​പ്പാ​ക്കാ​നാ​യി​ല്ല
Wednesday, July 17, 2019 12:24 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ, ല​ക്കി​ടി​പേ​രൂ​ർ, അ​ന്പ​ല​പ്പാ​റ, മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങു​ന്ന ഒ​റ്റ​പ്പാ​ലം കെഎസ്ഇ​ബി വൈ​ദ്യു​തി സെ​ക്ഷ​ൻ വി​ഭ​ജി​ക്കാ​നു​ള്ള തീ​രു​മാ​നം അ​ന​ന്ത​മാ​യി നീ​ളു​ന്നു,
യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​ന്നും ന​വീ​ക​ര​ണം അ​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്കും ക​ഴി​യാ​ത്ത​താ​ണ് ഈ ​സെ​ക്ഷ​ൻ വി​ഭ​ജി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ന് കാ​ര​ണം. എ​ന്നാ​ൽ തീ​രു​മാ​ന​മെ​ടു​ത്ത് വ​ർ​ഷ​ങ്ങ​ൾ പ​ല​തു ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​പ്പോ​ഴും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു ന​ട​പ​ടി​ക​ളും അ​നു​വ​ർ​ത്തി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ത്ഥ്യം. ഇ​തു​കൊ​ണ്ടു​ത​ന്നെ ജീ​വ​ന​ക്കാ​രു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും ഇ​തു​വ​രെ​യും ഒ​രു പ​രി​ഹാ​ര​വു​മാ​യി​ട്ടി​ല്ല. ഏ​ക​ദേ​ശം 27500 ഉ​പ​ഭോ​ക്താ​ക്ക​ളു​ള്ള സെ​ക്ഷ​ൻ പ​രി​ധി​യാ​ണ് ഒ​റ്റ​പ്പാ​ലം. സാ​ധാ​ര​ണ​മാ​യി 15,000 ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ഒ​രു സെ​ക്ഷ​ൻ പ​രി​ധി​ക്ക് കീ​ഴി​ൽ ഉ​ണ്ടാ​വു​ക.
അ​വി​ടെ​യാ​ണ് കാ​ൽ​ല​ക്ഷ​ത്തി​ലേ​റെ ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ഒ​റ്റ​പ്പാ​ലം സെ​ക്ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ഴ ചെ​യ്യു​ക​യോ മ​റ്റോ ചെ​യ്താ​ൽ ഒ​റ്റ​പ്പാ​ലം സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി ത​ട​സം സാ​ധാ​ര​ണ​മാ​ണ്. മ​ഴ​പെ​യ്യു​ന്പോ​ൾ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന വൈ​ദ്യു​തി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പ​ര​ന്നു​കി​ട​ക്കു​ന്ന സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് വ​ലി​യ പ്ര​യാ​സ​മാ​ണ് നേ​രി​ടു​ന്ന​ത്. ഇ​ത്ര​യും വ​ലി​യ സെ​ക്ഷ​നാ​യി​ട്ടു​പോ​ലും 14 ൽ ​താ​ഴെ ലൈ​ൻ​മാ​ൻ​മാ​ർ മാ​ത്ര​മാ​ണ് ഇ​വി​ടെ സേ​വ​ന​ത്തി​നു​ള്ള​ത്. ഈ ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് മൂ​ന്നു​വ​ർ​ഷം മു​ന്പ് സെ​ക്ഷ​ൻ വി​ഭ​ജി​ക്കാ​ൻ ക​ഐ​സ്ഇ​ബി​യു​ടെ ഉ​ത്ത​ര​വു​വ​ന്ന​ത്. ല​ക്കി​ടി കൂ​ട്ടു​പാ​ത എ​ന്ന പു​തി​യ സെ​ക്ഷ​ൻ തു​ട​ങ്ങാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഒ​ന്നും മു​ന്നോ​ട്ടു​പോ​കാ​തെ കി​ട​ക്കു​ക​യാ​ണ് ഒ​റ്റ​പ്പാ​ലം സെ​ക്ഷ​ൻ വി​ഭ​ജ​നം. ല​ക്കി​ടി​യി​ൽ സെ​ക്ഷ​ൻ പ്ര​വ​ർ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​കാ​ത്ത​താ​യി​രു​ന്നു കാ​ര​ണം. എ​ന്നാ​ൽ സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ൾ ആ​യെ​ങ്കി​ലും ഇ​പ്പോ​ഴും സെ​ക്ഷ​ൻ വി​ഭ​ജ​നം ന​ട​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​തേ​സ​മ​യം സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ തൊ​ട്ട​ടു​ത്തു​ള്ള സെ​ക്ഷ​നി​ലേ​ക്ക് ന​ല്കി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ നീ​ക്കം ന​ട​ന്നി​രു​ന്നു.
സെ​ക്ഷ​ൻ പ​രി​ധി​യി​ൽ 215 ട്രാ​ൻ​സ്ഫോ​മ​റു​ക​ളാ​ണു​ള്ള​ത്. അ​തി​ൽ കു​റ​ച്ചെ​ണ്ണം തൊ​ട്ട​ടു​ത്തു​ള്ള സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ൾ​ക്ക് കൈ​മാ​റി അ​ധി​ക​ഭാ​രം കു​റ​യ്ക്കാ​നാ​ണ് കെഎസ്ഇ​ബി ആ​ലോ​ചി​ച്ചി​രു​ന്ന​ത്. ഇ​തും പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.