എ​ന്‍‌റോ​ൾ​മെ​ന്‍റ്
Tuesday, July 16, 2019 12:47 AM IST
പാലക്കാട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​തൊ​ഴി​ൽ വ​കു​പ്പു മു​ഖേ​ന അ​യ​ൽ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന ആ​വാ​സ് ഇ​ൻ​ഷൂ​റ​ൻ​സ് പ​ദ്ധ​തി എ​‌ൻ‌റോൾ​മെ​ന്‍റി​ന് ഇ​ന്ന് തു​ട​ക്കം. ഒ​രു​മാ​സ​ത്തേ​ക്കാ​ണ് എ​ൻ‌റോൾ​മെ​ന്‍റ് ന​ട​ക്കു​ക. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ലെ​ടു​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ തൊ​ഴി​ലു​ട​മ​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ പ​ദ്ധ​തി​യി​ൾ അം​ഗ​ങ്ങ​ളാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​റി​യി​ച്ചു. തൊ​ഴി​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക്ക് മ​ര​ണം സം​ഭ​വി​ച്ചാ​ൽ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യ​വ​രു​ടെ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും ജി​ല്ല​യി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​ക്കാ​യി 15,000 രൂ​പ ധ​ന​സ​ഹാ​യ​വും ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്, ഫോ​ണ്‍: 8547655271, 0491 2505584