സൈ​ക്കി​ൾ യാ​ത്ര​യി​ൽ ഗി​ന്ന​സി​ലെ​ത്താ​ൻ വി​ദ്യാ​ർ​ത്ഥി ത​യ്യാ​റെ​ടു​ക്കു​ന്നു
Sunday, July 14, 2019 10:19 PM IST
ചി​റ്റൂ​ർ: പ്രാ​യം​കു​റ​ഞ്ഞ​വ​രു​ടെ ദീ​ർ​ഘ​ദൂ​ര സൈ​ക്കി​ൾ യാ​ത്ര​യി​ൽ പു​തി​യ ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് ഇ​ടാ​ൻ ചി​റ്റൂ​രി​ലെ അ​ജി​ത് കൃ​ഷ്ണ എ​ന്ന പ​തി​മൂ​ന്നു​കാ​ര​ൻ ത​യ്യാ​റെ​ടു​ക്കു​ന്നു. പ​തി​നാ​റു​വ​യ​സി​ന് താ​ഴെ​യു​ള്ള ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 4000 കി​ലോ​മീ​റ്റ​ർ മു​പ്പ​ത് ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​ക​രി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്.
ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നാ​യ ഇ​ന്ത്യ​ൻ റെ​ക്കോ​ർ​ഡ് പു​സ്ത​ക​ത്തി​ലും ഗി​ന്ന​സ് റെ​ക്കോ​ർ​ഡു​ക​ളി​ലും പ്ര​വേ​ശി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം.
ചെ​റു​പ്പം മു​ത​ൽ വീ​ഡി​യോ​ക​ളി​ൽ ക​ണ്ട സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ളു​ടെ പി​ന്നാ​ന്പു​റ​ങ്ങ​ൾ വാ​യി​ച്ച​റി​ഞ്ഞ​താ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു റെ​ക്കോ​ർ​ഡ് സ്വ​ന്തം പേ​രി​ലും വേ​ണ​മെ​ന്ന് തോ​ന്നി​യ​ത്.
പ​ഠ​ന​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​വാ​തെ നോ​ക്കു​ക​യാ​ണെ​ങ്കി​ൽ കൂ​ടെ​നി​ൽ​ക്കാം എ​ന്ന അ​പ്പൂ​പ്പ​ന്‍റെ പി​ന്തു​ണ​യും മാ​താ​പി​താ​ക്ക​ളു​ടെ സ്നേ​ഹ​വു​മാ​ണ് അ​ത്ത​ര​ത്തി​ൽ വ​ലി​യ സ്വ​പ്നം കാ​ണാ​ൻ അ​ജി​ത്തി​ന് ക​ഴി​ഞ്ഞ​ത്.
കാ​യി​ക​ക്ഷ​മ​ത ഉ​യ​ർ​ത്തു​ന്ന​തി​നാ​യി രാ​വി​ലെ നേ​ര​ത്തെ​ത​ന്നെ എ​ഴു​ന്നേ​റ്റ് ചി​റ്റൂ​രി​ൽ​നി​ന്നും പാ​ല​ക്കാ​ട് ല​ക്ഷ്യ​മാ​ക്കി യാ​ത്ര​ക​ൾ തു​ട​ങ്ങി.
കു​റെ​നാ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ അ​ത് സ​ഫ​ലീ​ക​രി​ച്ചു. പി​ന്നീ​ട് ല​ക്ഷ്യം കോ​യ​ന്പ​ത്തൂ​രാ​യി. അ​ങ്ങി​നെ ഒ​രു​വ​ർ​ഷം ആ​യ​പ്പോ​ഴേ​ക്കും കു​റ​ച്ചു​കൂ​ടെ വ​ലി​യ ല​ക്ഷ്യം വെ​ക്ക​ണ​മെ​ന്ന് അ​വ​ൻ മാ​താ​പി​താ​ക്ക​ളോ​ട് ആ​ഗ്ര​ഹം അ​റി​യി​ച്ചു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ത്ത​ച്ഛ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ ഡ്രൈ​വ​ർ പ്ര​ഭു​വും സു​ഹൃ​ത്ത് രാ​ജാ വെ​ങ്കി​ടേ​ഷു​മാ​യി യാ​ത്ര തു​ട​ങ്ങി.
ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 73 മ​ണി​ക്കൂ​ർ 17 മി​നി​റ്റ് സ​മ​യം​കൊ​ണ്ട് 600 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം സ​ഞ്ച​രി​ച്ചു.
പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചി​റ്റൂ​രി​ൽ നി​ന്ന് 2019 ജൂ​ലൈ 10 ന് ​ആ​രം​ഭി​ച്ചു. ചി​റ്റൂ​രി​ൽ നി​ന്ന് റോ​ഡ് മാ​ർ​ഗം ത​മി​ഴ്നാ​ട്ടി​ലെ ധ​ർ​മ്മ​പു​രി​യി​ലേ​ക്ക് പോ​യി.
അ​തി​നു​ശേ​ഷം വീ​ണ്ടും പാ​ല​ക്കാ​ട്ടി​ലേ​ക്കും പി​ന്നീ​ട് വ​ട​ക്ക​ഞ്ചേ​രി​യി​ലേ​ക്കും തു​ട​ർ​ന്ന് മ​ല​ന്പു​ഴ​യി​ലെ ക​വ ദ്വീ​പി​ലേ​ക്കും പോ​യി.
മൗ​ണ്ട​ൻ ബൈ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ദ്യ​ത്തെ ദൂ​രം പി​ന്നി​ട്ട​ത്.
എ​ന്നാ​ൽ ഇ​ത്ത​രം യാ​ത്ര​ക​ൾ റോ​ഡ് ബൈ​ക്കു​ക​ൾ വ​ഴി​യാ​ണ് ന​ട​ത്തേ​ണ്ട​ത് എ​ന്ന​ത് ചി​ല സു​ഹൃ​ത്തു​ക്ക​ൾ വ​ഴി പി​ന്നീ​ടാ​ണ് മ​ന​സി​ലാ​യ​ത്.
ഇ​ത്ത​വ​ണ അ​ത്ത​ര​ത്തി​ൽ ബൈ​ക്കു​മാ​യി ഗി​ന്ന​സ് അ​ധി​കൃ​ത​രു​ടെ അ​റി​യി​പ്പ് കി​ട്ടി​യാ​ലു​ട​ൻ യാ​ത്ര​ക്ക് ത​യ്യാ​റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ചി​റ്റൂ​ർ തെ​ക്കേ​ഗ്രാ​മം നി​വാ​സി​ക​ളാ​യ പ്ര​ണേ​ഷ് രാ​ജേ​ന്ദ്ര​ന്‍റെ​യും അ​ർ​ച്ച​ന ഗീ​ത​യു​ടെ​യും മ​ക​നാ​യ സാ​ഹ​സി​ക​നാ​യ വി​ദ്യാ​ർ​ത്ഥി.