മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ൽ​നി​ന്നും വെ​ള്ള​ക്കെ​ട്ട് നീ​ക്കാ​ൻ ഇ​നി​യും കാ​ത്തി​രി​ക്ക​ണം...
Tuesday, June 25, 2019 1:21 AM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ട് ഇ​ല്ലാ​താ​ക്കു​ന്ന​തി​നു ശാ​ശ്വ​ത​പ​രി​ഹാ​ര​ത്തി​നു ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. റോ​ഡ് ന​വീ​ക​ര​ണം ഉ​ണ്ടാ​കു​ന്പോ​ൾ മാ​ത്ര​മേ നി​ല​വി​ലു​ള്ള വെ​ള്ള​ച്ചാ​ലി​ന്‍റെ തു​ട​ർ​ച്ച​യാ​യി പാ​ത​യോ​ര​ത്തു​കൂ​ടി പു​തി​യ ചാ​ൽ​നി​ർ​മി​ച്ച് വെ​ള്ളം താ​ഴേ​യ്ക്ക് ഒ​ഴു​ക്കാ​നാ​കൂ​വെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മാ​വ​ലി മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ താ​ത്കാ​ലി​ക പ​രി​ഹാ​രം മാ​ത്ര​മാ​ണ്. സ്ലാ​ബു​ക​ൾ പൊ​ക്കി കു​റ​ച്ചു​ഭാ​ഗ​ത്തെ ചാ​ലി​ലെ മാ​ലി​ന്യം നീ​ക്കു​ന്ന പ​ണി​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ഇ​തു​കൊ​ണ്ടും വെ​ള്ള​ക്കെ​ട്ടി​നു ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​കി​ല്ല. ര​ണ്ടു​വ​ർ​ഷം​മു​ന്പ് നി​ർ​മി​ച്ച അ​ഴു​ക്കു​ചാ​ൽ​പ​ണി പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തി​ന്‍റെ നി​ർ​മാ​ണം താ​ഴെ​വ​രെ എ​ത്തി​ക്ക​ണം. അ​ഴു​ക്കു​ചാ​ലി​ൽ വെ​ള്ളം​നി​റ​ഞ്ഞ് അ​ത് പി​ന്നീ​ട് റോ​ഡി​ലേ​ക്കും ക​ട​ക​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം​ക​യ​റു​ന്ന സ്ഥി​തി​യാ​ണ്. നേ​ര​ത്തെ വെ​ള്ളം ഒ​ഴു​കി​യി​രു​ന്ന ചാ​ലു​ക​ൾ അ​ട​ച്ച​തി​നാ​ൽ വെ​ള്ളം ഒ​ഴു​കാ​തെ കെ​ട്ടി​നി​ല്ക്കു​ക​യാ​ണ്.
ഇ​നി പു​തി​യ എ​സ്റ്റി​മേ​റ്റ് ഉ​ണ്ടാ​ക്കി ടെ​ണ്ട​ർ വി​ളി​ച്ച് ന​ട​പ​ടി​ക​ൾ പ്ര​വൃ​ത്തി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്പോ​ൾ എ​ത്ര​കാ​ലം വൈ​കു​മെ​ന്ന് ക​ണ്ട​റി​യേ​ണ്ടി​വ​രും. അ​തു​വ​രെ മു​ട​പ്പ​ല്ലൂ​രി​ലെ വെ​ള്ള​ക്കെ​ട്ട് തു​ട​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ല്കു​ന്ന സൂ​ച​ന.