കാ​ർ​ത്തു​ന്പി കു​ട​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, June 23, 2019 11:05 PM IST
അ​ഗ​ളി: അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ എ​ൽ​പി സ്കൂ​ൾ കു​ട്ടി​ക​ൾ​ക​ൾ​ക്കു​ള്ള കു​ട​വി​ത​ര​ണം അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​ത് സ്കൂ​ളി​ലാ​യി 2000 കു​ട്ടി​ക​ൾ​ക്കാ​ണ് കു​ട​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.
അ​ട്ട​പ്പാ​ടി അ​ഗ​ളി​യി​ൽ ത​ന്പ് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ കൂ​ട്ടാ​യ്മ പു​റ​ത്തി​റ​ക്കു​ന്ന ക​ർ​ത്തു​ന്പി കു​ട​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. അ​ഗ​ളി എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ജാ​ക്കി​ർ, പ​ര​മേ​ശ്വ​ര​ൻ, മി​നി രാ​ജ​ൻ, മു​രു​കി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഹെ​ഡ്മി​സ്ട്ര​സ് വാ​സ​ന്തി സ്വാ​ഗ​ത​വും പി​ടി​എ പ്ര​സി​ഡ​ന്‍റ് ജം​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.