കത്തോലിക്ക കോൺഗ്രസ് കർഷക പ്രതിഷേധജ്വാല
1588190
Sunday, August 31, 2025 7:21 AM IST
വടക്കഞ്ചേരി: വന്യജീവി ആക്രമണങ്ങൾക്കു ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ടും കാർഷികകടങ്ങൾ ഇളച്ചു നൽകാത്തതിൽ പ്രതിഷേധിച്ചും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകഅവഗണയിൽ പ്രതിഷേധിച്ചും കത്തോലിക്ക കോൺഗ്രസ് വടക്കഞ്ചേരി, മംഗലംഡാം, മേലാർകോട്, തത്തമംഗലം ഫൊറോന സമിതികളുടെ സംയുക്താഭിമുഖ്യത്തിൽ വടക്കഞ്ചേരിയിൽ കർഷക പ്രതിഷേധ ജ്വാല നടത്തി.
ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. രൂപത വൈസ് പ്രസിഡന്റ് ജോസ് വടക്കേക്കര അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ബെന്നി ആന്റണി, തോമസ് ആന്റണി, ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപള്ളി, വർക്കിംഗ് കമ്മിറ്റി അംഗം ജിജോ അറയ്ക്കൽ, രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, രൂപത ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, ട്രഷറർ രൂപത ജോസ് മുക്കട, ഫൊറോന പ്രസിഡന്റുമാരായ വിൽസൺ കൊള്ളന്നൂർ, ബെന്നി മറ്റപ്പിള്ളി, ജോയ് ഫിലിപ്പ്, രൂപത യൂത്ത് കൗൺസിൽ ജനറൽ കോ-ഓർഡിനേറ്റർ എബി വടക്കേക്കര പ്രസംഗിച്ചു.