ചെറുപുഷ്പം യുപി സ്കൂളിൽ ഓണാഘോഷം
1588189
Sunday, August 31, 2025 7:21 AM IST
വടക്കഞ്ചേരി: ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിൽ ഓണാഘോഷം വർണാഭമായി. കുട്ടികളുടെ വിവിധങ്ങളായ കലാവിരുന്നായിരുന്നു ഓണാഘോഷങ്ങളുടെ ഹൈലൈറ്റ്.
കുട്ടികളുടെ മഹാബലി, വാമനൻ, ഓണപ്പാട്ട്, പുലിക്കളി, തുമ്പിതുള്ളൽ, കഥകളി, ചെണ്ടമേളം, കൈ കൊട്ടിക്കളി, വടംവലി, വള്ളംകളി, കളരി, തെയ്യം, ഓണനൃത്തം, മോഹിനിയാട്ടം, എൽകെജി കുട്ടികളുടെ റാം വാക്ക്, പൂക്കളം എന്നിങ്ങനെ ഒന്നിനൊന്ന് മികവുണർത്തുന്നതായിരുന്നു പരിപാടികളെല്ലാം. പിടിഎ പ്രസിഡന്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഓണസന്ദേശം നൽകി. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മിൻ വർഗീസ്, സ്റ്റാഫ് പ്രതിനിധി സമീക്ഷ ടീച്ചർ എന്നിവർ പ്രസംഗിച്ചു. ഓണപായസവിതരണത്തോടെയായിരുന്നു സമാപനം.