പോലീസ് പെൻഷനേഴ്സ് കൂട്ടായ്മ കുടുംബസംഗമം
1588183
Sunday, August 31, 2025 7:21 AM IST
പാലക്കാട്: പോലീസ് പെൻഷനേഴ്സ് ഒരുമ കൂട്ടായ്മ ഓണാഘോഷവും കുടുംബസംഗമവും മാധവരാജാ ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തി. ക്ലബ് പ്രസിഡന്റ് എ.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ജി. ബാബു അധ്യക്ഷനായിരുന്നു.
സെക്രട്ടറി വി. രവീന്ദ്രൻ സ്വാഗതവും. റിട്ടയേഡ് ഡിവൈഎസ്പി വി.എസ്. മുഹമ്മദ് കാസിം, എം. നൂർ മുഹമ്മദ്, എം. അനന്തകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് നേഴ്സിംഗായി പ്രമോഷൻ ലഭിച്ച കെ. രാധാമണിയെയും, രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ ബി. സുരേന്ദ്രനെയും ചടങ്ങിൽ ആദരിച്ചു.