ഇന്ത്യൻ ആരോഗ്യമേഖലയുടെ സംഭാവനകൾ ശ്രദ്ധേയം: ഡോ.ജി. ഭക്തവത്സം
1588182
Sunday, August 31, 2025 7:21 AM IST
പാലക്കാട്: ലോക ആരോഗ്യമേഖലയ്ക്ക് ഇന്ത്യൻ ഡോക്ടർമാരുടെ പരിജ്ഞാനവും ഗവേഷണവും മാതൃകയാകുന്നുണ്ടെന്ന് കോയമ്പത്തൂർ കെ.ജി. ഹോസ്പിറ്റൽ ചെയർമാൻ ഡോ.ജി. ഭക്തവത്സം. പാലക്കാട് യൂമെഡ് ഹോസ്പിറ്റൽ വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ യൂമെഡ് ആശുപത്രി ചെയർമാനും സീനിയർ ന്യൂറോളജിസ്റ്റുമായ ഡോ. എം. പ്രദീപ് അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ, സീനിയർ അഭിഭാഷകൻ പി.ബി. മേനോൻ, ഡോ. പി.കെ. രാജഗോപാൽ, റിട്ട. എഎസ്പി കെ.എൽ. രാധാകൃഷ്ണൻ, സാമൂഹിക പ്രവർത്തകൻ നിഖിൽ കൊടിയത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.