അമ്മമാരുടെ മഹാകുടുംബസംഗമം
1588176
Sunday, August 31, 2025 7:21 AM IST
വടക്കഞ്ചേരി: കോൺഗ്രസ് വടക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിയിൽ നിന്ന് സ്വാതന്ത്ര്യം, ലഹരിക്കെതിരേ അമ്മമാർ എന്ന സന്ദേശവുമായി അമ്മമാർക്കായി മഹാ കുടുംബസംഗമവും ഉന്നതവിജയം നേടിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
വടക്കഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടികൾ മുൻമന്ത്രി വി.സി. കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇല്ല്യാസ് പടിഞ്ഞാറെക്കളം അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി പ്രഫ.കെ.എ. തുളസി മുഖ്യപ്രഭാഷണം നടത്തി.
ദേശീയ സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം നടത്തിയ കായിക താരങ്ങളെയും ചടങ്ങിൽ ആദരിച്ചു. കെപിസിസി മെംബർ വി. സുദർശനൻ, ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ്, വടക്കഞ്ചേരി കോ-ഓപറേറ്റീവ് സർവീസ് ബാങ്ക് പ്രസിഡന്റ് റെജി കെ. മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. മുത്തു, സി.കെ. ദേവദാസ്, ജി. സതീഷ് കുമാർ, അമ്പിളി മോഹൻദാസ്, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ജോണി ഡയൻ, എ. ജോസ് ചുവട്ടുപാടം, എം.പി. ശശികല, സുനിൽ ചുവട്ടുപാടം, പി.എസ്. മുജീബ് പ്രസംഗിച്ചു.