നെല്ലിയാന്പതി ബാലഭവനിൽ മെഡിക്കൽ ക്യാന്പ് നടത്തി
1588175
Sunday, August 31, 2025 7:21 AM IST
നെല്ലിയാന്പതി: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പകർച്ചവ്യാധി നിയന്ത്രണവും കുഞ്ഞുങ്ങളുടെ ആരോഗ്യവും മുൻനിർത്തി മെഡിക്കൽ ക്യാന്പ് നടത്തി. മെഡിക്കൽ ഓഫീസർ ഡോ. മനു തോമസിന്റെ നേതൃത്വത്തിൽ ചന്ദ്രാമല ബാലാഭവനിലാണ് ക്യാന്പ് സംഘടിപ്പിച്ചത്.
മെഡിക്കൽ ക്യാന്പിൽ 26 ഓളം കുട്ടികളെ മെഡിക്കൽ ഓഫീസർ പരിശോധിക്കുകയും മരുന്ന് വിതരണം നടത്തുകയും ചെയ്തു. കുട്ടികളിലെ പോഷകാഹാര കുറവ്, കുട്ടികളിലെ കുഷ്ഠരോഗ ലക്ഷണങ്ങൾ, അലർജി, പനി, മറ്റു രോഗലക്ഷണങ്ങൾ എന്നിവ പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു. കുട്ടികളിൽ കണ്ടുവരുന്ന പകർച്ചവ്യാധിയും അവ പ്രതിരോധിക്കേണ്ട രീതിയും സംബന്ധിച്ച് മെഡിക്കൽ ഓഫീസർ ഡോ. മനു തോമസ് ആരോഗ്യ ബോധവത്കരണ ക്ലാസ് എടുത്തു.
പബ്ലിക് ഹെൽത്ത് നഴ്സ് സഹീത, ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് സുദിന സുരേന്ദ്രൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി. അഫ്സൽ, എസ്. ശരണ്റാം, സൈനു സണ്ണി എന്നിവരും ക്യാന്പിന് നേതൃത്വം നൽകി.