ലൂർദ്മാത പള്ളിയിൽ മാതാവിന്റെ ജനനത്തിരുനാളിനും എട്ടുനോമ്പാചരണത്തിനും ഇന്നു തുടക്കമാകും
1588171
Sunday, August 31, 2025 7:21 AM IST
വടക്കഞ്ചേരി: മരിയൻ തീർഥകേന്ദ്രമായ വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനും എട്ടുനോമ്പാചരണത്തിനും ഇന്ന് തുടക്കമാകും. വൈകുന്നേരം നാലരയ്ക്ക് ആഘോഷമായ കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ്, നേർച്ച വിതരണം.
തുടർന്ന് സെപ്റ്റംബർ ആറ് വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിനാണ് ആഘോഷമായ കുർബാനയും മറ്റുതിരുക്കർമങ്ങളും നടക്കുക. ജനന തിരുനാൾ ആഘോഷം നടക്കുന്ന സെപ്റ്റംബർ ഏഴിന് രാവിലെ എട്ടിന് ആഘോഷമായ കുർബാന, വചനസന്ദേശം, നൊവേന, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നീ ശുശ്രൂഷകളുണ്ടാകും. പഞ്ചാബ് ജലന്തർ രൂപത ബിഷപ് മാർ ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ കാർമികനാകും.
സെപ്റ്റംബർ എട്ടിന് വൈകീട്ട് നാലരക്ക് ആഘോഷമായ കുർബാനയും മറ്റു തിരുകർമങ്ങളും ഉണ്ടാകും. ദിവസവും പതിവുപോലെ ആറരക്കുള്ള കുർബാന ഉണ്ടാകും.
ഇന്നും സെപ്റ്റംബർ ഏഴിന് ഞായറാഴ്ചയും രാവിലെ ഒമ്പതരക്കുള്ള കുർബാന ഉണ്ടായിരിക്കുന്നതല്ല. ഫാ. ജിറ്റോ കപ്യാരുമലയിൽ ടിഒആർ, ഫാ. മെൽവിൻ ചൊവ്വല്ലൂർ, ഫാ. ഐബിൻ പെരുമ്പിള്ളിൽ, ഫാ. അരുൺ വാളിപ്ലാക്കൽ, ഫാ. എഡ്വിൻ കൊമ്പൻ, ഫാ. ബർണാന്റോ കുറ്റിക്കാടൻ, റവ.ഡോ. സേവ്യർ മാറാമറ്റം, ഫാ. ടോണി ചേക്കയിൽ എന്നീ വൈദികരാണ് ഓരോ ദിവസത്തെയും തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കുക.
ഫൊറോന വികാരി ഫാ. റെജി പെരുമ്പിള്ളിൽ, അസി. വികാരി ഫാ. ടോണി ചേക്കയിൽ, കൈകാരന്മാരായ സണ്ണി നടയത്ത്, ബാബു തെങ്ങുംപള്ളി എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.