യു​വാ​വ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Sunday, February 25, 2024 10:41 PM IST
കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​ർ മ​ാട​പ്പ​ട്ടി​ക്ക് സ​മീ​പം ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ബ​സി​ലി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കോ​യ​മ്പ​ത്തൂ​ർ മാ​ട​പ്പ​ട്ടി അ​മ്മാ​ന​ഗ​ർ സൗ​ത്ത് ഗാ​ർ​ഡ​നി​ൽ ലോ​ക​നാ​ഥ​നാ​ണ് (20) മ​രി​ച്ച​ത്.

പേ​രൂ​ർ ശാ​ന്ത​ലിം​ഗ അ​ടി​ക​ള​ർ ത​മി​ഴ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ‌ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് മാ​ട​പ്പ​ട്ടി പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം മു​ന്നി​ലു​ള്ള വാ​നി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ലോ​ക​നാ​ഥ​ൻ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ല്കി.