ചി​റ്റൂ​രി​ൽ ക​ർ​ഷ​ക​ദി​നാ​ച​ര​ണം മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, August 18, 2022 12:20 AM IST
പാലക്കാട്: ചി​റ്റൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​യി​ലും സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക​ദി​നാ​ച​ര​ണം വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണം മ​ല​യാ​ളി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​മാ​ണ്.
ഇ​തു മു​ൻ​നി​ർ​ത്തി​യാ​ണ് ചി​ങ്ങം ഒ​ന്ന് വ​യ​ലേ​ല​ക​ളി​ലും തൊ​ടി​ക​ളി​ലും തോ​ട്ട​ങ്ങ​ളി​ലും പ​ണി​യെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ന്‍റെ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​ശ​ങ്ക​ക​ൾ ഏ​റെ ഉ​ണ്ടെ​ങ്കി​ലും പ്ര​തീ​ക്ഷ​യോ​ടെ പൊ​ന്നി​ൻ ചി​ങ്ങ​ത്തെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ക​ർ​ഷ​ക​രെ​ന്നും കേ​ര​ള​ത്തി​ലെ ഫ​ല​ഭൂ​യി​ഷ്ട​മാ​യ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്ന് എ​ങ്ങ​നെ ന​ല്ല വി​ള​വു​ണ്ടാ​ക്കി​യെ​ടു​ക്കാം, ഉ​ത്പാ​ദ​നം കൂ​ട്ടി​യും ക​ർ​ഷ​ക​ന്‍റെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തി​യും ക​യ​റ്റു​മ​തി ചെ​യ്തും എ​ങ്ങ​നെ സ​മൃ​ദ്ധി​യു​ണ്ടാ​ക്കാം എ​ന്ന നി​ല​യ്ക്കാ​ണ് ന​മ്മു​ടെ ചി​ന്ത​ക​ൾ പോ​കേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
വ​ർ​ഷ​ത്തി​ൽ 365 ദി​വ​സ​വും മ​ണ്ണി​ൽ വി​യ​ർ​പ്പൊ​ഴു​ക്കി അ​ന്ന​മൂ​ട്ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ടി നീ​ക്കി​വ​യ്ക്ക​പ്പെ​ട്ട ഈ ​ദി​നം ന​മു​ക്ക് അ​വ​രെ ആ​ദ​രി​ക്കാ​നാ​യി വി​നി​യോ​ഗി​ക്കാ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ചി​റ്റൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​എ​ൽ. ക​വി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി. ​മു​രു​ക​ദാ​സ്, എ​രു​ത്തേ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. പ്രി​യ​ദ​ർ​ശി​നി, വ​ട​ക​ര​പ്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ബ്രി​ട്ടോ, ന​ല്ലേ​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​നീ​ഷ, പൊ​ൽ​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ല​ഗം​ഗാ​ധ​ര​ൻ, കൊ​ഴി​ഞ്ഞാ​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സ​തീ​ഷ്, ഉ​ദ്യോ​ഗ​സ്ഥ​ർ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.