നടുക്കും ഓർമകളിൽ കണക്കൻതുരുത്തിക്കാർ
Thursday, August 18, 2022 12:18 AM IST
വ​ട​ക്ക​ഞ്ചേ​രി: 2018ലെ ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ സ​ഹോ​ദ​ര​നേ​യും കു​ടും​ബ​ത്തെ​യും ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ വേ​ദ​ന​യി​ലാ​ണ് ഇ​ന്നും ക​ണ​ക്ക​ൻ​തു​രു​ത്തി​യി​ലെ ക​ള​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളു​മെ​ല്ലാം.
2018 ഓ​ഗ​സ്റ്റ് 16ന് ​പു​ല​ർ​ച്ചെ​യാ​ണ് തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി​ക്ക​ടു​ത്ത് കു​റാ​ഞ്ചേ​രി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി ക​ള​പ്പു​ര​യ്ക്ക​ൽ വീ​ട്ടി​ലെ ഏ​ഴു​പേ​ർ ഉ​ൾ​പ്പെ​ടെ 19 പേ​ർ മ​രി​ച്ച​ത്.
ക​ണ​ക്ക​ൻ​തു​രു​ത്തി ആ​ന​ക്കു​ഴി​പാ​ടം ക​ള​പ്പു​ര​ക്ക​ൽ ഫ്രാ​ൻ​സി​സ് (ബേ​ബി 62), ഭാ​ര്യ സാ​ലി (50), ഇ​വ​രു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ൾ സു​മി (36), ഭ​ർ​ത്താ​വ് ജെ​ൻ​സ​ണ്‍, മ​ക്ക​ളാ​യ മോ​സ​സ് (പ​ത്ത് ), ഹെ​നോ​ക്ക് (എ​ട്ട്), യാ​ഫ​ത്ത് (നാ​ല്), ജെ​ൻ​സ​ന്‍റെ ജേ​ഷ്ഠ​ൻ കി​ട​പ്പു​രോ​ഗി​യാ​യി​രു​ന്ന ഷാ​ജി (50) എ​ന്നി​വ​രു​ൾ​പ്പെ​ടെ​യാ​ണ് പ്ര​കൃ​തി താ​ണ്ഡ​വ​മാ​ടി ഒ​ന്നാ​കെ കൊ​ണ്ടു​പോ​യ​ത്.
എ​ല്ലാ​വ​രേ​യും ഒ​ന്നി​ച്ച് അ​ട​ക്കം ചെ​യ്തി​ട്ടു​ള്ള തൃ​ശൂ​ർ അ​ത്താ​ണി പ​ള്ളി​യി​ൽ 16ന് ​പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ളും ദി​വ്യ​ബ​ലി​യ​ർ​പ്പ​ണ​വും ന​ട​ന്നു.
ഫ്രാ​ൻ​സി​സി​ന്‍റെ മ​റ്റു മ​ക്ക​ളാ​യ സു​നി​യും ജി​സ്മി​യും സ​ഹോ​ദ​ര​ങ്ങ​ളാ​യ ജോ​യി​യും ത​ങ്ക​ച്ച​നും മേ​രി​യും ലി​ല്ലി​യും മ​റ്റു ബ​ന്ധു​ക്ക​ളു​മെ​ല്ലാം കൂ​ട്ട മ​ര​ണ​ത്തി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തി​ൽ വീ​ണ്ടും ഒ​ത്തു​കൂ​ടി വേ​ദ​ന​ക​ൾ കൈ​മാ​റി.
ഫ്രാ​ൻ​സി​സും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന ക​ണ​ക്ക​ൻ​തു​രു​ത്തി ആ​ന​ക്കു​ഴി​പാ​ട​ത്തെ വീ​ട്ടി​ൽ ഇ​ന്ന് ആ​രു​മി​ല്ല. ഈ ​വീ​ട് വാ​ട​ക​യ്ക്കു കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്.
ജോ​ലി​യും കു​ടും​ബ​വു​മാ​യി ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലു​ള്ള സു​നി​യും ജി​സ്മി​യും നാ​ട്ടി​ലെ​ത്തു​ന്പോ​ൾ വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളു​ടെ​യും സ​ഹോ​ദ​രി​യു​ടെ​യും അ​വ​രു​ടെ കു​ട്ടി​ക​ളു​ടെ​യും ഓ​ർ​മ​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​ണാ​മ​മ​ർ​പ്പി​ച്ചും പ്രാ​ർ​ഥി​ച്ചും തി​രി​ച്ചു​പോ​കും.
ഫ്രാ​ൻ​സി​സി​ന്‍റെ ജേ​ഷ്ഠ​ൻ ജോ​യ് കാ​ളാം​കു​ള​ത്തും മ​റ്റൊ​രു ജേ​ഷ്ഠ​ൻ ത​ങ്ക​ച്ച​ൻ (അ​ഗ​സ്റ്റി​ൻ) ഇ​വി​ടെ അ​ടു​ത്തു ത​ന്നെ വി​ല​ങ്ങൂ​രി​ലു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഫ്രാ​ൻ​സി​സ്-​സാ​ലി കു​ടും​ബ​ത്തെ​ക്കു​റി​ച്ച് ഇ​ന്നും വ​ലി​യ സ്നേ​ഹ കൂ​ട്ടാ​യ്മ​യു​ടെ ഓ​ർ​മ​ക​ളാ​ണ് അ​യ​ൽ​വാ​സി​യാ​യ റോ​സി​ലി​യും പ​ങ്കു​വ​യ്ക്കു​ന്ന​ത്.
ര​ക്ത​ബ​ന്ധം പോ​ലെ​യാ​യി​രു​ന്നു ഇ​വ​ർ ത​മ്മി​ലു​ള്ള സ്നേ​ഹ​ബ​ന്ധ​വും. വി​ട്ടു​മാ​റാ​ത്ത പ​നി​യെ തു​ട​ർ​ന്ന് സാ​ലി​യെ ഡോ​ക്ട​റെ കാ​ണി​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തി​ന് മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു.
ഫ്രാ​ൻ​സി​സി​ന്‍റെ മൂ​ത്ത​മ​ക​ൾ സു​നി​യു​ടെ ര​ണ്ടു​മ​ക്ക​ളും ത​ലേ​ന്നു​വ​രെ സു​മി​യു​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.
എ​ന്നാ​ൽ വൈ​കീ​ട്ട് സു​നി​യു​ടെ ഭ​ർ​തൃ മാ​താ​വ് കു​ട്ടി​ക​ളെ അ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​ത​ല്ലെ​ങ്കി​ൽ വേ​ർ​പാ​ടു​ക​ളു​ടെ വേ​ദ​ന പി​ന്നെ​യും ഉ​യ​രു​മാ​യി​രു​ന്നു.