പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​പ​രോ​ധി​ച്ചു
Thursday, August 18, 2022 12:18 AM IST
അ​ഗ​ളി : തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ൽ സൈ​റ്റു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ അ​ക്ര​മ​വും ഗു​ണ്ടാ​യി​സ​വും ന​ട​ത്തു​ന്നു​വെ​ന്നും രാ​ഷ്ട്രീ​യ ജാ​ഥ​യ്ക്ക് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്നു വെ​ന്നും ആ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തു​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ൻ​പി​ൽ കു​ത്തി​യി​രി​പ്പുസ​മ​രം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​തൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​കെ. സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​പ​രോ​ധ സ​മ​രം കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഓ​ഫീ​സി​ലേ​ക്കു ക​യ​റി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സു​മാ​യി നേ​രി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്തി​നു മു​ന്പി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

കൃ​ഷി​പാ​ഠം ബോ​ധ​വ​ത്കര​ണം

പാ​ല​ക്കാ​ട്: ചെ​ന്പൈ സ്മാ​ര​ക ഗ​വ. സം​ഗീ​ത കോ​ളജി​ൽ നേ​ച്ച​ർ ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​പാ​ഠം ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​നി​ലെ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ പി. ​കൃ​ഷ്ണ​ൻ ക്ലാ​സ് ന​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പ്രൊ​ഫ. ആ​ർ. മ​നോ​ജ്കു​മാ​ർ, നേ​ച്ച​ർ ക്ല​ബ് ക​ണ്‍​വീ​ന​റും മ്യൂ​സി​ക് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ പി.​എ​സ്. സ​ഹ​ദ്, ന​ഗ​ര​സ​ഭ കൃ​ഷി വി​ഭാ​ഗം ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് എം. ​സു​മ​തി എന്നിവർ പ്രസംഗിച്ചു.