ചീ​ളി പാ​ല​ത്തി​ൽ വ​ൻ ഗ​ർ​ത്തം
Thursday, August 18, 2022 12:18 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ഴ പെ​യ്താ​ൽ വെ​ള്ളം മു​ങ്ങു​ന്ന ചി​റ്റ​ടി മാ​പ്പി​ള​പ്പൊ​റ്റ റോ​ഡി​ലെ ചീ​ളി പാ​ല​ത്തി​ൽ വ​ൻ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു.
​തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഏ​താ​നും വാ​ഹ​ന​ങ്ങ​ൾ പോ​യ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ലം ത​ക​ർ​ന്ന​ത്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​തും.
പാ​ല​ത്തി​ന​ടു​ത്ത് താ​മ​സ​ക്കാ​ര​നാ​യ ജി​ബി​ൻ തോ​മ​സാ​ണ് അ​പ​ക​ടം ക​ണ്ടെ​ത്തി മു​ന്ന​റി​യി​പ്പു ന​ൽ​കി മ​റ്റു വാ​ഹ​ന​ങ്ങ​ളെ അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
വാ​ർ​ഡ് മെ​ംബർ​മാ​രാ​യ വാ​സു, ര​മ​ണി എ​ന്നി​വ​രും ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു.
വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട സ്ഥി​തി​യി​ലാ​ണ്. പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള ഈ ​പാ​ലം ഉ​യ​ർ​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കെ​യാ​ണ് ജ​ന​ങ്ങ​ളു​ടെ യാ​ത്രാ സൗ​ക​ര്യം പോ​ലും ഇ​ല്ലാ​താ​കും വി​ധം പാ​ലം ത​ക​ർ​ന്നി​ട്ടു​ള്ള​ത്.
പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.