നദിയിൽ നിലയുറപ്പിച്ച് പരിക്കേറ്റ കൊന്പൻ
Wednesday, August 17, 2022 12:34 AM IST
കോ​യ​ന്പ​ത്തൂ​ർ: ആ​ന​ക്ക​ട്ടി​ക്ക​ടു​ത്തു​ള്ള പ​ട്ടി​ശാ​ല​യി​ൽ ത​മി​ഴ്നാ​ട്- കേ​ര​ള അതിർത്തിയിൽ കൊ​ടു​ങ്ക​റൈ ന​ദി​യു​ടെ ന​ടു​വി​ൽ 8 വ​യ​സുള്ള കൊന്പൻ ത​ള​ർ​ന്നു നി​ൽ​ക്കു​ന്നതായി കണ്ടെത്തി. ആ​ന​ക്ക​ട്ടി വ​ന​ത്തി​ൽ ആ​ന​ക​ളു​ടെ സ​ഞ്ചാ​രം എ​പ്പോ​ഴും കാ​ണാ​റു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് മു​ത​ൽ ഈ ​ആ​ന പു​ഴ​യി​ൽ നി​ല​യു​റ​പ്പി​ച്ച​തി​നാ​ൽ ആ​രു ചി​കി​ത്സി​ക്കു​മെ​ന്ന ചി​ന്ത​യി​ലാ​ണ് ഇ​രു സം​സ്ഥാ​ന വ​നം​വ​കു​പ്പും.
അ​തേ​സ​മ​യം, കേ​ര​ള വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​ൻ കേ​ര​ള വ​നം​വ​കു​പ്പും ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പും നി​ല​യു​റ​പ്പി​ച്ച​തി​നാ​ൽ ആ​ന എ​വി​ടേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന​റി​യാ​തെ മ​ണി​ക്കൂ​റു​ക​ളോ​ളം പു​ഴ​യു​ടെ ന​ടു​വി​ൽ നി​ൽ​ക്കു​ക​യാ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ആ​ന​യെ ചി​കി​ത്സി​ക്കാ​ൻ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് ഉ​ട​ൻ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.​ ആ​ന​യെ ര​ക്ഷി​ക്കാ​ൻ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് ജനങ്ങൾ അ​ഭ്യ​ർ​ഥി​ച്ചു.​സാ​ധാ​ര​ണ​ഗ​തി​യി​ൽ പോ​ലീ​സു​മാ​യി അ​തി​ർ​ത്തി പ്ര​ശ്നം ഉ​ണ്ടാ​കു​ന്പോ​ൾ വ​നം​വ​കു​പ്പി​ലെ അ​തി​ർ​ത്തി പ്ര​ശ്ന​ത്തി​ൽ ആ​ന​യെ ചി​കി​ത്സി​ക്കാ​ൻ ത​മി​ഴ്നാ​ട്, കേ​ര​ള വ​നം​വ​കു​പ്പുകൾ തമ്മിൽ തർക്കം ഉണ്ടാകുന്നത് പതിവാണ്.