അ​ന്പ​ല​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ 50 ഹെ​ക്ട​ർ കൃ​ഷി​ഭൂ​മി​യി​ൽ വി​ള​വി​റ​ക്കും
Wednesday, August 17, 2022 12:34 AM IST
ഒ​റ്റ​പ്പാ​ലം:​ അ​ന്പ​ല​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ 50 ഹെ​ക്ട​ർ കൃ​ഷി​ഭൂ​മി​യി​ൽ വി​ള​വി​റ​ക്കും. ഒ​ന്നാം​വി​ള ഇ​റ​ക്കാ​നാ​കാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​രാ​ണ് ര​ണ്ടാം​വി​ള നെ​ൽ​ക്കൃ​ഷി അ​ധി​ക​മി​റ​ക്കു​ന്ന​ത്.കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ അ​തി​ജീ​വി​ച്ചാ​ണ് ക​ർ​ഷ​ക​ർ ര​ണ്ടാം​വി​ള അ​ധി​ക​മി​റ​ക്കാ​ൻ പോ​കു​ന്ന​ത്. കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ 500 ഹെ​ക്ട​ർ പാ​ട​ത്താ​ണ് ര​ണ്ടാം​വി​ള നെ​ൽ​ക്കൃ​ഷി​യി​റ​ക്കു​ന്ന​ത്.
ഇ​തി​ൽ 10 ഹെ​ക്ട​റും ത​രി​ശ് ഭൂ​മി​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 450 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. ഇ​ത്ത​വ​ണ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​ക​യാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ത്ത് കൃ​ഷി​യി​റ​ക്കാ​നു​ള്ള തെ​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. പ​തി​റ്റാ​ണ്ടു​ക​ൾ ത​രി​ശാ​യി കി​ട​ന്നി​രു​ന്ന പാ​ട​ങ്ങ​ളി​ലാ​ണ് ര​ണ്ടാം​വി​ള ഇ​റ​ക്കു​ന്ന​തെ​ന്നാ​ണ് പ്ര​ത്യേ​ക​ത. ഒ​ന്നാം വി​ള​യി​റ​ക്കാ​ത്ത ചു​ന​ങ്ങാ​ട്, പു​ളി​ഞ്ചോ​ട്, വേ​ങ്ങ​ശ്ശേ​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ല​മൊ​രു​ക്ക​ൽ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്. പു​ളി​ഞ്ചോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ഇ​ത്ത​വ​ണ കൂ​ടു​ത​ൽ കൃ​ഷി​യി​റ​ക്കു​ന്ന​ത്. 50 ഹെ​ക്ട​റി​ല​ധി​കം സ്ഥ​ല​ത്താ​ണ് കൃ​ഷി. വേ​ങ്ങ​ശ്ശേ​രി, പ​ഴ​ങ്കു​ളം പാ​ട​ശേ​ഖ​ര​ങ്ങ​ളും തൊ​ട്ടു​പി​ന്നി​ലു​ണ്ട്.
പ​ഞ്ചാ​യ​ത്തി​ലെ 22 പാ​ട​ശേ​ഖ​ര​സ​മി​തി​ക​ൾ​ക്ക് കീ​ഴി​ലാ​ണ് കൃ​ഷി. ര​ജി​സ്റ്റ​ർ​ചെ​യ്ത ക​ർ​ഷ​ക​ർ​ക്ക് ര​ണ്ടാം​വി​ള​യ്ക്കു​ള്ള വി​ത്തു​ക​ൾ കൃ​ഷി​ഭ​വ​നി​ൽ​നി​ന്ന് വി​ത​ര​ണം ചെ​യ്ത് വ​രി​ക​യാ​ണ്. പൊന്മണി, ഉ​മ വി​ത്തു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 26 ട​ണ്‍ പൊന്മണി​യും 15 ട​ണ്‍ ഉ​മ വി​ത്തും വി​ത​ര​ണം ചെ​യ്യും. ഇ​തി​നു​പു​റ​മേ പ​ല ക​ർ​ഷ​ക​രും പ്രാ​ദേ​ശി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വി​ത്തു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​രാ​ർ ന​ൽ​കി​യാ​ണ് പ​ല ക​ർ​ഷ​ക​രും കൃ​ഷി​യി​റ​ക്കു​ന്ന​ത്. ഇ​നി​യും നി​ര​വ​ധി ക​ർ​ഷ​ക​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ണ്ട്.
ഇ​വ​ർ​കൂ​ടി രം​ഗ​ത്തു​വ​രു​ന്ന​തോ​ടെ 150 ഹെ​ക്ട​ർ കൂ​ടി അ​ധി​ക​സ്ഥ​ല​ത്ത് കൃ​ഷി​യി​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ന്പ​ല​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗം കാ​ർ​ഷി​ക​വൃ​ത്തി​യാ​ണ്.