പ്ലാച്ചിമടയിൽ അനിശ്ചിതകാല സത്യഗ്രഹ സമരത്തിനു തുടക്കം
Wednesday, August 17, 2022 12:33 AM IST
പ്ലാ​ച്ചി​മ​ട: കൊ​ക്ക കോ​ള ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ട്രി​ബൂ​ണ​ൽ ബി​ൽ പ്ര​കാ​രം ശു​പാ​ർ​ശ ചെ​യ്ത 216.24 കോ​ടി രൂ​പ പ്ലാ​ച്ചി​മ​ട​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്നു കൂ​ടം​കു​ളം സ​മ​ര നേ​താ​വ് എ​സ്.​പി. ഉ​ദ​യ​കു​മാ​ർ പ​റ​ഞ്ഞു. അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മ​ര സ​മി​തി ചെ​യ​ർ​മാ​ൻ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ന്പ​ല​ക്കാ​ട് വി​ജ​യ​ൻ ( എ​സ്‌​സി എ​സ്ടി മു​ന്ന​ണി ), കെ.​വി.​ബി​ജു, ഈ​സ​ബി​ൻ അ​ബ്ദു​ൽ​ക​രീം, സ​നോ​ജ് കൊ​ടു​വാ​യൂ​ർ (സോ​ളി​ഡാ​രി​റ്റി), അ​ബ്ദു​ൽ അ​സീ​സ് (എ​സ്‌​യു​സി​ഐ), സ​ന്തോ​ഷ് മ​ല​ന്പു​ഴ ( ഏ​ക​താ പ​രി​ഷ​ത്ത് ), സൈ​ദ് ഇ​ബ്രാ​ഹിം (വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ), വേ​ലാ​യു​ധ​ൻ കൊ​ട്ടേ​ക്കാ​ട്, സി. ​ശാ​ന്തി, എം ​എ​ൻ ഗി​രി (നാ​ഷ​ണ​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ),ര​മ​ണ​ൻ കു​ഴ​ൽ​മ​ന്ദം (സ്വ​രാ​ജ് ഇ​ന്ത്യ), ഗി​രീ​ഷ് നെ​ന്മാ​റ (നാ​ഷ​ണ​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് ഫോ​റം), പി​രാ​യി​രി സൈ​ദ് മു​ഹ​മ്മ​ദ് (ഹ​രി​ത​ഭൂ​മി), സ​മ​ര സ​മി​തി ക​ണ്‍​വീ​ന​ർ കെ.​ശ​ക്തി​വേ​ൽ, സ​ര​സ എം, ​വി.​പി.​നി​ജാ​മു​ദീ​ൻ (ത​മി​ഴ് ന​ല​സം​ഘം) പ്ര​സം​ഗി​ച്ചു.