സ​മി​ശ്രകൃ​ഷി​യി​ൽ പ​രീ​ക്ഷ​ണ​വു​മാ​യി ​ശ​ശി
Wednesday, August 17, 2022 12:33 AM IST
നെ​ന്മാ​റ: സ​മി​ശ്ര കൃ​ഷി​യി​ൽ ആ​വ​ർ​ത്ത​ന ചെല​വ് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പു​തി​യ മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ച്ച് ക​ർ​ഷ​ക​ൻ.

അ​യി​ലൂ​ർ ക​യ​റാ​ടി പ​നം​ങ്കു​റ​യി​ൽ മാ​ട്ടു​റു​മാ​ക്കി​ൽ വീ​ട്ടി​ൽ കെ.​എ​സ്.​ ശ​ശി​യാ​ണ് പു​ത്ത​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

നെ​ൽ​കൃ​ഷി​യും വാ​ഴ​ക്കൃ​ഷി​യും ഒ​പ്പം പ​ച്ച​ക്ക​റി കൃ​ഷി​യും സ​ജീ​വ​മാ​യി ചെ​യ്യു​ന്ന ശ​ശി​യേ​ട്ട​ൻ മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​ൻ കൂ​ടി​യാ​ണ്.

മൂ​ന്നേ​ക്ക​റി​ലാ​ണ് സാ​ധാ​ര​ണ​യാ​യി പ​ച്ച​ക്ക​റി കൃ​ഷി​യി​റ​ക്കു​ക. കൂ​ടാ​തെ നാ​ലേ​ക്ക​റി​ൽ നെ​ൽ​കൃ​ഷി​യും അ​ഞ്ചേ​ക്ക​റി​ൽ താ​ഴെ വാ​ഴ​കൃ​ഷി​യും ഇ​റ​ക്കി​യി​ട്ടു​ണ്ട്.

വേ​ന​ൽ​ക്കാ​ല​ത്ത് ത​ന്നെ ആ​രം​ഭി​ച്ച പ​ച്ച​ക്ക​റി കൃ​ഷി​യ്ക്ക് പ​ന്ത​ലൊ​രു​ക്കു​ന്ന​ത് ഭാ​രി​ച്ച ചി​ല​വാ​യ​തി​നാ​ൽ പ​ന്ത​ലി​നാ​യി ഇ​രു​ന്പു പൈ​പ്പു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യി കൃ​ഷി ചെ​യ്യു​ന്ന​തി​നു​ള്ള ആ​വ​ർ​ത്ത​ന ചി​ല​വ് ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന് ശ​ശി പ​റ​യു​ന്നു. പ​ന്ത​ലി​ൽ പാ​വ​ൽ, പ​ട​വ​ലം, കു​ന്പ​ളം, വെ​ള്ള​രി തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും വ​ള​ർ​ത്തി​യി​ട്ടു​ള്ള​ത്.

കൂ​ടാ​തെ കീ​ട​ബാ​ധ ക​ള​ശ​ല്യ​വും ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ചെ​ടി​ക​ളു​ടെ ത​ട​ങ്ങ​ൾ പ്ലാ​സ്റ്റി​ക് ക​ട​ലാ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് പൊ​തി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​മൂ​ലം ചെ​ടി​ക​ളു​ടെ വേ​രു​ക​ൾ കൂ​ടു​ത​ൽ ആ​ഴ്ന്നി​റ​ങ്ങു​ക​യും അ​തു​വ​ഴി കാ​യ്ഫ​ലം കൂ​ടു​ത​ൽ ല​ഭി​ക്കാ​നും ഇ​ട​യാ​ക്കും. വേ​ന​ൽ​ക്കാ​ല​ത്ത് ന​ന​ക്കു​ന്ന​തി​നാ​ൽ അ​തി​ന്‍റെ ജ​ലാം​ശം ഇ​തു​വ​ഴി ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നും ഉ​പ​ക​രി​ക്കു​മെ​ന്നാ​ണ് ശ​ശി പ​റ​യു​ന്ന​ത്.