പ​തി​ന​ഞ്ചോ​ളം ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​വും റാ​ലി​യും ഇ​ന്ന്
Wednesday, August 17, 2022 12:33 AM IST
പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ന്‍റെ പ്ര​തീ​ക്ഷ​ക്കുമേ​ൽ ക​രി​ന്പ​ടം ചാ​ർ​ത്തു​ന്ന ക​രി​നി​യ​മ​ങ്ങ​ൾ​ക്ക് എ​തി​രെ ക​ർ​ഷ​ക ദി​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ.
കെ​സി​ബി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​തി​ജീ​വ​ന ക​ർ​ഷ​ക സ​മി​തി ആ​ഹ്വാ​നം ചെ​യ്ത പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്കു സം​സ്ഥാ​ന​ത്തെ 61 ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.
കേ​ര​ള​ത്തി​ലെ വി​വി​ധ രൂ​പ​ത​ക​ളും എ​ല്ലാ സ്വ​ത​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും പ്ര​തി​ക്ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​തോ​ടെ ക​ർ​ഷ​ക ദി​നം ​പ്ര​തി​ഷേ​ധ​ദി​ന​മാ​ക്കി മാ​റ്റു​ക​യാ​ണ് സം​സ്ഥാ​ന​ത്തെ ക​ർ​ഷ​ക​ർ.
ജി​ല്ല​യി​ലെ പ്ര​തി​ഷേ​ധം രാ​വി​ലെ പ​ത്തി​നു അ​ഞ്ചു​വി​ള​ക്ക് പ​രി​സ​ര​ത്തു നി​ന്നാ​രം​ഭി​ക്കും. പാ​ല​ക്കാ​ട്ടെ പ​തി​ന​ഞ്ചോ​ളം ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ ക​രി​ദി​നാ​ച​ര​ണ മാ​ർ​ച്ചി​നു നേ​തൃ​ത്വം ന​ല്കും. സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ​യു​ടെ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഒ​ഴു​ക​യി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കും.
പാ​ല​ക്കാ​ട് ജി​ല്ലാ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് കി​ഴ​ക്കേ​ക്ക​ര മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കും.
ബ​ഫ​ർ സോ​ണ്‍ വ​നാ​തി​ർ​ത്തി​യി​ൽ നി​ർ​ത്തു​ക, 2019 ലെ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക, പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല സം​ബ​ന്ധി​ച്ച ശാ​സ്ത്രീയ​പ​ഠ​ന​ത്തി​ന് വ​നം വ​കു​പ്പി​നെ മാ​ത്രം ചു​മ​ത​ല​പ്പെ​ടു​ത്താ​തി​രി​ക്കു​ക, വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ക, ജോ​യി​ന്‍റ് വേ​രി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക, നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല ഉ​യ​ർ​ത്തു​ക, ക​ർ​ഷ​ക​ന് അ​തി​ജീ​വ​നം സാ​ധ്യ​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ക​ർ​ഷ​ക ദി​ന​ത്തെ ക​രി​ദി​ന​മാ​ക്കി പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.