ആം​ബു​ല​ൻ​സ് ച​ല​ഞ്ചി​ലേ​ക്ക് "ഷെ​ൽ​ട്ട​ർ’ പ​ദ്ധ​തി​യു​ടെ കൈ​ത്താ​ങ്ങ്
Monday, August 15, 2022 12:49 AM IST
എ​ട​ത്ത​നാ​ട്ടു​ക​ര : എ​ട​ത്ത​നാ​ട്ടു​ക​ര ചാ​രി​റ്റി കൂ​ട്ട​ായ്മ​യു​ടെ ആം​ബു​ല​ൻ​സ് ച​ല​ഞ്ചി​ലേ​ക്ക് വ​ട്ട​മ​ണ്ണ​പ്പു​റം എ​എം​എ​ൽ​പി സ്കൂ​ളി​ലെ "ഷെ​ൽ​ട്ട​ർ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​മാ​ഹ​രി​ച്ച 15,000 രൂ​പ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​മാ​റി.
കു​ട്ടി​ക​ളി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ താ​ല്പ​ര്യ​മു​ണ്ടാ​ക്കാ​നും സാ​മൂ​ഹ്യ നന്മക്കാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​നും ഈ ​പ്ര​വ​ർ​ത്ത​നം സ​ഹാ​യ​ക​മാ​യി.
തു​ക പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​യ്യൂ​ബ് മു​ണ്ട​ഞ്ചീ​രി ചാ​രി​റ്റി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ഷ​മീം ക​രു​വ​ള്ളി​ക്ക് കൈ​മാ​റി.
അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ലി മ​ഠ​ത്തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി.​ടി. മു​ര​ളീ​ധ​ര​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഗ​ഫൂ​ർ, മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​മു​ഹ​മ്മ​ദാ​ലി, പി.​അ​ഹ​മ്മ​ദ് സു​ബൈ​ർ, ചാ​രി​റ്റി കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളാ​യ ടി.​പി. നൂ​റു​ദ്ദീ​ൻ, വി.​അ​ലി, പി.​പി. ഉ​മ്മ​ർ എ​സ്എം​സി അം​ഗം നാ​സ​ർ കാ​പ്പു​ങ്ങ​ൽ പ്രസംഗിച്ചു.