നാ​ഷണ​ൽ ലോ​ക് അ​ദാ​ല​ത്തി​ൽ 635 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി
Monday, August 15, 2022 12:49 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ലെ കോ​ട​തി​ക​ളി​ൽ ​ന​ട​ത്തി​യ നാ​ഷ​ണ​ൽ ലോ​ക് അ​ദാ​ല​ത്തി​ൽ 635 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ക​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 10, 75, 40, 303 കോ​ടി വി​ധി​ക്കു​ക​യും ചെ​യ്തു. പെ​റ്റി കേ​സു​ക​ളി​ൽ നി​ന്ന് 64,35250 ല​ഭി​ച്ചു.
ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​തോ​റി​റ്റി ആ​ണ് ജി​ല്ല​യി​ലെ കോ​ട​തി​ക​ളി​ൽ നാ​ഷ​ണ​ൽ ലോ​ക് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്. വാ​ഹ​ന അ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ളി​ൽ അ​ർ​ഹ​രാ​യ ഇ​ര​ക​ൾ​ക്ക് 51162000 കോ​ടി ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ച്ചു. ദേ​ശ​സാ​ൽ​കൃ​ത സ്വ​കാ​ര്യ​ബാ​ങ്കു​ക​ൾ അ​ട​ക്ക​മു​ള്ള വാ​യ്പ പ​ദ്ധ​തി​യി​ൽ 720 6500 കോ​ടി​ക്ക​ടു​ത്ത് തി​രി​ച്ച​ട​വാ​യി ല​ഭി​ച്ചു.
മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളി​ൽ ന​ട​ന്ന 3249 പെ​റ്റി കേ​സു​ക​ളി​ൽ നി​ന്നാ​യി പി​ഴ​യി​ന​ത്തി​ൽ ല​ഭി​ച്ച​ത് 6435250 ല​ക്ഷ​മാ​ണ്. രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച അ​ദാ​ല​ത്ത് വൈ​കി​ട്ട് ആ​റി​നാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ലോ​ക് അ​ദാ​ല​ത്തി​ന് ജി​ല്ലാ ജ​ഡ്ജി ഡോ.​ബി.​ക​മാ​ൽ പാ​ഷാ, ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജി​യു​മാ​യ വി.​ജി. അ​നു​പ​മ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ല്കി​യ​ത്.