അതികഠിനം..! തെ​രു​വു​നാ​യ ശ​ല്യ​ം
Monday, August 15, 2022 12:49 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ രൂ​ക്ഷ​മാ​യ തെ​രു​വു​നാ​യ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.
പ​ല​യി​ട​ങ്ങ​ളും തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി​രി​ക്കു​ക​യാ​ണ്. തെ​രു​വു​നാ​യ ശ​ല്യം കാ​ര​ണം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.
പ്ര​ധാ​ന പാ​ത​ക​ളി​ലു​ൾ​പ്പെ​ടെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ടം​കൂ​ടി നി​ല്ക്കു​ന്ന​തും ആ​ളു​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​തു​മാ​യ സാ​ഹ​ച​ര്യ​മു​ണ്ട്.
ന​ഗ​ര​സ​ഭ ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​ത്തി​ൽ പോ​കു​ന്ന​വ​രും തെ​രു​വു​നാ​യ്ക്ക​ളെ​ക്കൊ​ണ്ട് ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.
പ​ട്ട​ണ​ത്തി​ലെ പ​ല ഭാ​ഗ​ത്തും സ്ഥി​തി ഇ​താ​ണ്. സ്കൂ​ൾ തു​റ​ന്ന​തോ​ടെ തെ​രു​വു​നാ​യ്ക്ക​ളെ ഭ​യ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളെ സ്കൂ​ളി​ല​യ​ക്കു​ന്ന​ത്.
ഒ​രു​മാ​സം മു​ന്പാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു.
എ​ന്നാ​ൽ, ഒ​രു​മാ​സം ക​ഴി​യു​ന്പോ​ഴും ന​ട​പ​ടി​യാ​യി​ട്ടി​ല്ല. ന​ഗ​ര​സ​ഭ​യി​ലെ തെ​രു​വു​നാ​യ വ​ന്ധ്യം​ക​ര​ണ​വും ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി അ​നി​ശ്ചി​ത​ത്തി​ലാ​ണ്.
ജി​ല്ലാ മൃ​ഗ​ഡോ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വ​ന്ധ്യ​ക​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട​ത്.
ക​ഴി​ഞ്ഞ​യാ​ഴ്ച ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​യും ജി​ല്ലാ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ​യും നേ​രി​ട്ടു​ക​ണ്ട് പ​രാ​തി ബോ​ധി​പ്പി​ച്ചി​രു​ന്നു.
തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് ഉ​ട​ന​ടി പ​രി​ഹാ​രം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.