നാ​ലു ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി
Sunday, August 14, 2022 12:45 AM IST
ചി​റ്റൂ​ർ: ​അ​ള​വി​ൽ കു​ടു​ത​ൽ മ​ദ്യം കൈ​വ​ശം വ​ച്ച​തി​നു മ​ധ്യ​വ​യ​സ്ക​നെ ചി​റ്റൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ന​ല്ലേ​പ്പി​ള്ളി മു​രു​ക​ന്‍റെ മ​ക​ൻ ല​ക്ഷ​്മ​ണൻ (55) ​ആ​ണ് പി​ടി​യി​ലാ​യ​ത്. വീ​ടി​നു സ​മീപ​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ നാ​ലു ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​മാ​ണ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നാ​ണ് സം​ഭ​വം.​

എ​സ്ഐ ​മ​ഹേ​ഷ് കു​മാ​ർ, സിപിഒ ​മാ​രാ​യ യേ​ശു​ദാ​സ് , ക​ണ്ണ​ദാ​സ​ൻ, ദി​ലീ​പ് എ​ന്നി​വര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ. പ്ര​തിക്കെ​തി​രെ കേ​സെടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.