മനുഷ്യത്വത്തിന്‍റെ 20 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട് സ്നേ​ഹജ്വാ​ല
Sunday, August 14, 2022 12:45 AM IST
പാ​ല​ക്കാ​ട്: സ്നേ​ഹ​ത്തി​ന്‍റെ​യും നന്മയു​ടെ​യും പാ​ത​യി​ലൂ​ടെ 20 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട് സ്നേ​ഹ ജ്വാ​ല സൊ​സൈ​റ്റി വൃ​ദ്ധ​സ​ദ​നം. സ​മൂ​ഹ​ത്തി​ലെ അ​നാ​ഥ​രും അ​ഗ​തി​ക​ളു​മാ​യ​ വ്യ​ക്തി​ക​ൾ​ക്ക് സം​ര​ക്ഷ​ണ​വും പു​ന​ര​ധി​വാ​സ​വും ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് സ്നേ​ഹ ജ്വാ​ല.

ജി​ല്ല​യി​ലെ മ​രു​ത​റോ​ഡ് പ​ഞ്ചാ​യ​ത്തി​ൽ കൊ​ട്ടെ​ക്കാ​ട് ആ​സ്ഥാ​ന​മാ​യാ​ണ് ഈ ​സം​ഘ​ട​ന പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് സ​ന്ന​ദ്ധ സേ​വ​ന​ത്തി​നി​റ​ങ്ങി​യ ത​ങ്ക​ച്ച​ന്‍റെ​യും പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സ് ആ​യി​രു​ന്ന സി​സ്റ്റ​ർ റോ​സ്‌ലി എ​സ്ഡി​യു​ടെ​യും ശ്ര​മ​ഫ​ല​മാ​യാ​ണ് 1998ൽ ​സ്നേ​ഹ ജ്വാ​ല സ​ർ​വീ​സ് സൊ​സൈ​റ്റി എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന രൂപീകരിച്ചത്. സം​ഘ​ട​ന ആ​രം​ഭി​ച്ച​തു മു​ത​ൽ ഒ​രു ദി​വ​സം പോ​ലും മു​ട​ങ്ങാ​തെ 250ൽ ​പ​രം രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​മാ​യി പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വൈ​കു​ന്നേ​ര​ത്തെ ഭ​ക്ഷ​ണം സ്നേ​ഹ ജ്വാ​ല സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ്തു വ​രു​ന്നു​ണ്ട്.

സ്നേ​ഹജ്വാ​ല സ​ർ​വീ​സ് സൊ​സൈ​റ്റി വൃ​ദ്ധ​സ​ദ​ന​ത്തി​ന്‍റെ 20-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 2021 ഡി​സം​ബ​ർ മു​ത​ൽ 2022 ആ​ഗ​സ്റ്റ് വ​രെ ഇ​രു​പ​തി​ന പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. ജി​ല്ലാ പാ​ലി​യേ​റ്റീ​വ് കെ​യ​ർ കൊ​ളോ​സ്റ്റ​മി ബാ​ഗി​ന്‍റെ ദൗ​ർ​ബ​ല്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് 29 രോ​ഗി​ക​ൾ​ക്ക് 200 കൊ​ളോ​സ്റ്റ​മി ബാ​ഗു​ക​ളു​ടെ വി​ത​ര​ണം ചെ​യ്തു​കൊ​ണ്ടാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഇ​രു​പ​തി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ണി​പൂ​ർ​ത്തി​യാ​കാ​ത്ത വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രു​ന്ന നി​ർ​ധ​ന​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ണ​മാ​യും വാ​സ​യോ​ഗ്യ​മാ​ക്കി താ​ക്കോ​ൽ ദാ​നം നി​ർ​വ്വ​ഹി​ച്ചി​രു​ന്നു.

കൂ​ടാ​തെ സം​ഘ​ട​ന​യു​ടെ 20-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ന ആ​ശു​പ​ത്രി​യി​ലെ നി​ർ​ധ​ന​രാ​യ 10 ഡ​യാ​ലി​സിസ് രോ​ഗി​ക​ൾ​ക്ക് മാ​സം 1000 രൂ​പ വെ​ച്ച് ഒ​രു വ​ർ​ഷ​ത്തേ​ക്ക് ന​ല്കു​ന്ന പ​ദ്ധ​തി​യു​ടെ ചെ​ക്ക് വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ പാ​ല​ന ​ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റി​കൊ​ണ്ട് ആ​രം​ഭി​ക്കും.

നി​ത്യ​വൃ​ത്തി​ക്കു പോ​ലും ക​ഷ്ട​പ്പെ​ടു​ന്ന സ്ത്രീ​യും മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളു​മ​ട​ങ്ങി​യ കു​ടും​ബ​ത്തി​ന്‍റെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട് പൂ​ർ​ണ​മാ​യും വാ​സ​യോ​ഗ്യ​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ​ണി​ക​ൾ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നോ​ട​കം ത​ന്നെ ആ​രം​ഭി​ച്ചു ക​ഴിഞ്ഞു. സ്നേ​ഹ ജ്വാ​ല വൃ​ദ്ധ​സ​ദ​നം ഉ​ൾ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്തി​ലെ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്ക് രോ​ഗി​ക​ൾ​ക​ൾ​ക്കു​ള്ള ഇ​രി​പ്പി​ടം, ടി.​വി, മ​രു​ന്ന് വയ്​ക്കു​ന്ന​തി​നു​ള്ള ഷെ​ൽ​ഫ് എ​ന്നി​വ വാ​ങ്ങി ന​ല്കി. സ​മീ​പ​ത്തെ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലേ​ക്ക് ഭ​ക്ഷ​ണം പാ​ച​​കം ചെ​യ്യു​ന്ന​തി​നു​ള്ള പാ​ത്ര​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള യൂ​ണി​ഫോം എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്തു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​നാ​ഥ വാ​ർ​ഡി​ൽ നി​ന്ന് ചി​കിത്സ പൂ​ർ​ത്തി​യാ​ക്കി പ​ര​സ​ഹാ​യ​മില്ലാ​തെ ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് താ​മ​സി​ക്കു​വാ​ൻ 2002 ഓ​ഗ​സ്റ്റ് 15ന് ​കൊ​ട്ടേ​ക്കാ​ട് പ​ട​ലി​ക്കാ​ട് പ്ര​ദേ​ശ​ത്ത് സ്ത്രീ​ക​ളും പു​രു​ഷന്മാ​രും ഉ​ൾ​പ്പെ​ടെ 55 പേ​രോ​ടു​കൂ​ടി​യാ​ണ് സ്നേ​ഹ ജ്വാ​ല വൃ​ദ്ധ സ​ദ​നം ആ​രം​ഭി​ച്ച​ത്.

സ​മൂ​ഹ​ത്തി​ൽ ശാ​പ​വാ​ക്കുക​ളാ​ൽ അ​ക​റ്റ​പ്പെ​ട്ട​വ​രെ സ്വ​ന്ത​മെ​ന്ന് ക​രു​തി സ്നേ​ഹി​ക്കു​വാ​ൻ ക​ഴിയു​ന്ന​വ​രാ​ണ് സ്നേ​ഹ ജ്വാ​ല പ്ര​വ​ർ​ത്ത​ക​ർ. സ്നേ​ഹ ജ്വാ​ല സ​ർ​വീ​സ് സൊ​സൈ​റ്റി​യി​ലൂ​ടെ സ​ർ​ക്കാ​രി​ന്‍റെ സ്നേ​ഹ​സ്പ​ർ​ശം പ​ദ്ധ​തി​യി​ലൂ​ടെ 2018 മു​ത​ൽ ഡ​യാ​ലി​സീ​സ്, പാ​ലി​യേ​റ്റീ​വ് കെ​യ​ർ രോ​ഗി​ക​ൾ​ക്ക് 1000 രൂ​പ​യി​ൽ കു​റ​യാ​ത്ത സ​ഹാ​യം ന​ല്കി വ​രു​ന്നു​ണ്ട്.

കൂ​ടാ​തെ എ​ല്ലാ വ​ർ​ഷ​വും ര​ണ്ട് ത​വ​ണ ജി​ല്ല​യി​ലെ 25 ഓ​ളം എ​ച്ച്ഐ​വി രോ​ഗി​ക​ൾ​ക്കും 50 ഓ​ളം പാ​ലി​യേ​റ്റീ​വ് കെ​യ​ർ രോ​ഗി​ക​ൾ​ക്കും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റ് വി​ത​ര​ണം ന​ട​ത്തി വ​രു​ന്നു. വി​ദ്യാ​ഭ്യാ​പ​ര​മാ​യും തൊ​ഴി​ൽ​പ​ര​മാ​യും ധാ​രാ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്നേ​ഹ ജ്വാ​ല സ​ർ​വീ​സ് സൊ​സൈ​റ്റി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ള്ള​താ​യി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. സ​മൂ​ഹ​ത്തി​ലെ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം, പ​ഠ​നം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യ​വ​ർ​ക്ക് തു​ട​ർ​പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യ സ​ഹാ​യം എ​ന്നി​വ സം​ഘ​ടന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ്തു വ​രു​ന്നു​ണ്ട്.

നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ശ​സ്ത്ര​ക്രി​യ, മ​രു​ന്ന് വാ​ങ്ങാ​ൻ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ തു​ട​ങ്ങി​യ സ​ഹാ​യ​ങ്ങ​ൾ സ്നേ​ഹ ജ്വാ​ല സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ്തു വ​രു​ന്നു​ണ്ട്. നി​ര​വ​ധി രോ​ഗി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വ​ലി​യ ഒ​രു കൈ​ത്താ​ങ്ങാ​ണ് സ്നേ​ഹ ജ്വാ​ല സ​ർ​വീ​സ് സൊ​സൈ​റ്റി. സം​ഘ​ട​ന​യു​ടെ ആ​രം​ഭ​ത്തി​ൽ ത​ന്നെ സാ​ന്പ​ത്തി​ക സ്ഥി​തി അ​നു​സ​രി​ച്ച് ഭ​വ​ന നി​ർ​മ്മാ​ണം, ഭ​വ​ന അ​റ്റ​കു​റ്റ പ​ണി​ക​ൾ, വി​വാ​ഹ ധ​ന​സ​ഹാ​യം തു​ങ്ങി​യ സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും സ്നേ​ഹ ജ്വാ​ല സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ്തു വ​രു​ന്നു​ണ്ട്.

വ​ർ​ഷ​ത്തി​ൽ ര​ണ്ടു ത​വ​ണ​യാ​യി നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​ന്പ്, ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം, കി​റ്റ് വി​ത​ര​ണം, കു​ടി​വെ​ള്ള വി​ത​ര​ണം, ശൗ​ചാ​ല​യ സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ്തു വ​രു​ന്നു​ണ്ട്.

2018 ലെ പ്ര​ള​യ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​താ​ങ്ങാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സ്നേ​ഹ ജ്വാ​ല സ​ർ​വീ​സ് സൊ​സൈ​റ്റി​ക്ക് ക​ഴി​ഞ്ഞു. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ ന​ല്കാ​ൻ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മി​ക​ച്ച പ്ര​വ​ർ​ത്ത​നം നി​ര​വ​ധി പേ​ർ​ക്ക് ആ​ശ്വാ​സ​മാ​യി.

വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ രാ​വി​ലെ പ​ത്തി​ന് സ്നേ​ഹ​ജ്വാ​ല​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​സ് പി. ​ചി​റ്റി​ല​പ്പി​ള്ളി നേ​തൃ​ത്വം ന​ല്കും. 11.30 ന് ​പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും.