സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ഒ​പി ഉടൻ: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Sunday, August 14, 2022 12:45 AM IST
പാ​ല​ക്കാ​ട് : ആ​ർ​ദ്രം കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ഒ​പി സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പു​തി​യ ഒ​പി കെ​ട്ടി​ടം, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഗ​വ. ആ​ശു​പ​ത്രി​യി​ലെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, കു​ട്ടി​ക​ളു​ടെ വാ​ർ​ഡ്, ഇ​സി​ആ​ർ​പി ര​ണ്ടാം ഘ​ട്ട​ത്തി​ലെ എ​ച്ച്ഡി​യു, ഐ​സി​യു, ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വി​വി​ധ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ശേ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മു​ഴു​വ​ൻ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ക​യും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളെ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​ക​ളാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലാ​ണ് നി​ല​വി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ട്ട​പ്പാ​ടി​യു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ 28 വെ​ൽ​നെ​സ് സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കും.

ആ​ദി​വാ​സി​ക​ളു​ടെ അ​ട​ക്കം ആ​രോ​ഗ്യ​സു​ര​ക്ഷാ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ എ​ല്ലാ​കാ​ര്യ​ങ്ങ​ളും ചെ​യ്യു​ന്നു​ണ്ട്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കി​ഫ്ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ടി​ക​ളു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ജി​ല്ല​യു​ടെ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് വ​ലി​യ ക​രു​ത്താ​കും. സം​സ്ഥാ​ന​ത്ത് തെ​രു​വു​നാ​യ​ക്ക​ളു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​ണെ​ന്നും ഇ​ത് മ​റി​ക​ട​ക്കാ​ൻ കൂ​ടു​ത​ൽ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ൾ, വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി, ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷാ​ബി​റ ടീ​ച്ച​ർ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. സു​ധാ​ക​ര​ൻ മാ​സ്റ്റ​ർ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​സി. നീ​തു, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശാ​ലി​നി ക​റു​പ്പേ​ഷ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​പി. റീ​ത്ത എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.