ആ​ശു​പ​ത്രി​യി​ൽനി​ന്ന് മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന പ്ര​ശ്നം പ​രി​ഹ​രി​ച്ചു
Sunday, August 14, 2022 12:45 AM IST
ഒ​റ്റ​പ്പാ​ലം : താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽനി​ന്ന് മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന പ്ര​ശ്നം പ​രി​ഹ​രി​ച്ചു. പ്ര​ശ്നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​ ജാ​ന​കി ദേ​വി, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കെ.​ക​ല്യാ​ണി എ​ന്നി​വ​ർ ഇ​ട​പ്പെ​ട്ടാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷ​മാ​ണ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കു ക​ർ​ശ​ന നി​ർ​ദേ​ശം ന​ല്കി​യ​ത്.

ര​ണ്ട് ദി​വ​സ​മാ​യി മ​ലി​ന ജ​ലം അ​രീ​ക്ക​പ്പാ​ടം വാ​ർ​ഡി​ൽ മ​ണ്ണാം​പ​റ​ന്പി​ലേ​ക്കു​ള്ള റോ​ഡി​ലൂ​ടെ പു​റ​ത്തേ​ക്ക് ഒ​ഴു​കി​യി​രു​ന്നു. പ​ണി​ക്കാ​രെ കി​ട്ടാ​ത്ത​തു കൊ​ണ്ടാ​ണ് പ​ണി തു​ട​ങ്ങാ​ൻ വൈ​കി​യ​തെ​ന്ന് ആ​ശു​പ​ത്രി സെ​ക്ര​ട്ട​റി കെ. ​ശ്രീ​ല​ത പ​റ​ഞ്ഞു.

പ​ണി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് കെ.​ഡോ. രാ​ധ​യും അ​റി​യി​ച്ചു.ക​ക്കൂ​സി​ൽ നി​ന്നു​ള്ള പൈ​പ്പ് അ​ട​ഞ്ഞ​താ​ണ് മ​ലി​ന ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കാ​നു​ള്ള കാ​ര​ണം. പൈ​പ്പു​ക​ൾ​ക്കി​ട​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ജം​ഗ്ഷ​നു​ക​ളി​ലെ സ്ലാ​ബ് തു​റ​ന്ന് പൈ​പ്പി​ൽ അ​ട​ഞ്ഞ സാ​ധ​ന​ങ്ങ​ൾ പു​റ​ത്തെ​ടു​ത്താ​ലെ പ്ര​ശ്നം പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യു​ള്ളു. കൗ​ണ്‍​സി​ല​ർ ക​ല്യാ​ണി, മു​ൻ കൗ​ണ്‍​സി​ല​ർ ടി.​പി. പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​രും ചെ​യ​ർ​മാ​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.