പ​ട്ടാ​ന്പി ന​ഗ​ര​ത്തി​ൽ റോ​ഡി​ലെ ചെ​ളി​യി​ൽ കു​ളി​ച്ച് യു​വാ​വി​ന്‍റെ പ്ര​തി​ഷേ​ധം
Sunday, August 14, 2022 12:42 AM IST
ഷൊ​ർ​ണൂ​ർ: പ​ട്ടാ​ന്പി ന​ഗ​ര​ത്തി​ൽ റോ​ഡി​ലെ ചെ​ളി​യി​ൽ കു​ളി​ച്ച് യു​വാ​വി​ന്‍റെ പ്ര​തി​ഷേ​ധം. റോ​ഡ് ത​ക​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കു​ഴി​യി​ലെ ചെ​ളി​വെ​ള്ള​ത്തി​ൽ യു​വാ​വ് കു​ളി​ച്ച് ക​യ​റി​യ​ത്. ഓ​ങ്ങ​ല്ലൂ​ർ അ​ണ്ട​ലാ​ടി സ്വ​ദേ​ശി ഷ​മ്മി​യാ​ണ് ചെ​ളി​വെ​ള്ള​ത്തി​ൽ കു​ളി​ച്ച് വേ​റി​ട്ട സ​മ​രം ന​ട​ത്തി​യ​ത്.

മേ​ലേ​പ​ട്ടാ​ന്പി ചെ​ർ​പ്പു​ള​ശ്ശേ​രി റോ​ഡ് ജം​ഗ്ഷ​ന​രി​കെ​യു​ള്ള കു​ഴി​യി​ലാ​യി​രു​ന്നു യു​വാ​വി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ഷേ​ധം. യു​വാ​വ് കൈ​യി​ലൊ​രു ക​പ്പും തോ​ർ​ത്തു​മു​ടു​ത്ത് എ​ത്തി​യ​ശേ​ഷം
യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും നോ​ക്കി​നി​ൽ​ക്കെ കു​ഴി​യി​ലെ ചെ​ളി​വെ​ള്ളം ക​പ്പി​ലെ​ടു​ത്ത് ത​ല​യി​ലൂ​ടെ കോ​രി​യൊ​ഴി​ച്ചു.

താ​ൻ ദി​വ​സേ​ന ജോ​ലി​ക്ക് പോ​കു​ന്ന വ​ഴി​യാ​ണി​തെ​ന്നും ഏ​റെ ദു​രി​ത​മ​നു​ഭ​വി​ച്ചാ​ണ് ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​തെ​ന്നും യു​വാ​വ് പ​റ​യു​ന്നു. ആ​ഴ​മേ​റി​യ കു​ഴി​ക​ളാ​ണ് മേ​ലേ​പ​ട്ടാ​ന്പി സി​ഗ്ന​ൽ ജ​ംഗ്ഷ​ൻ മു​ത​ൽ ചെ​ർ​പ്പു​ള​ശ്ശേ​രി റോ​ഡ് ജ​ങ്ഷ​ൻ വ​രെ​യു​ള്ള​ത്.

ഇ​തു​മൂ​ലം പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​ണ്. ഏ​റെ സ​മ​യ​മാ​ണ് ഈ ​ചെ​റി​യ ദൂ​രം സ​ഞ്ച​രി​ക്കാ​ൻ യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ടി​വ​രു​ന്ന​ത്. യു​വാ​വി​ന്‍റെ സ​മ​ര​മാ​ർ​ഗ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ ക​ണ്ണു തു​റ​ക്കു​മോ എ​ന്ന കാ​ര്യം ക​ണ്ട​റി​യ​ണം